ഇക്കുറി കൊയ്ത്തും മെതിയും വയലിൽതന്നെ
text_fieldsചെറുവത്തൂർ: കൊയ്ത്തിന് ആളെ കിട്ടാനില്ലാത്തതിനാൽ ഇത്തവണ ഭൂരിഭാഗം വയലിലും യന്ത്രമിറങ്ങി. കൊയ്ത്തും മെതിയുമെല്ലാം വയലിൽതന്നെയായി. പിലിക്കോട്, മടിവയൽ, ചന്തേര, കുട്ടമത്ത്, ഓത്തുക്കുന്ന്, കൊല്ലറൊടി, കണ്ണംകൈ, കൊടക്കാട് എന്നിവിടങ്ങളിലെ പാടശേഖരളിലാണ് ഇത്തവണ യന്ത്രങ്ങൾ ഇറങ്ങിയത്. കൊയ്ത്തിന് ആളില്ലാതെ നെല്ല് വയലിൽ ഉതിർന്നുവീഴുമെന്ന ഘട്ടത്തിലാണ് കൊയ്ത്തുയന്ത്രം എത്തിയത്.
കൊയ്ത്തും മെതിയും കഴിഞ്ഞ് കൂട്ടിയിടുന്ന നെല്ലുകൾ വീടുകളിലേക്ക് എത്തിക്കേണ്ട ജോലി മാത്രമേ കർഷകർക്കുള്ളൂ. യന്ത്രത്തിലെ കൊയ്ത്തുമൂലം പുല്ലും പശുക്കൾക്കും മറ്റും ഭക്ഷ്യയോഗ്യമല്ലാതായി തീരുന്നുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും കൊയ്ത്തിനായി ഇത്തവണ പാടത്തിറങ്ങിയിട്ടുണ്ട്. തൊഴിലുറപ്പിൽ കൊയ്ത്ത് അടക്കമുള്ള കൃഷിപ്പണികൾ കൂടി ഉൾപ്പെടുത്തണമെന്നതാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.