കർഷകരെത്തേടി നാടൻവിത്തുമായി തമിഴ് കർഷകൻ
text_fieldsഇരിട്ടി: നാടൻ വിത്തിനങ്ങളുമായി തമിഴ്നാട്ടിൽനിന്നുള്ള യുവകർഷകൻ കേരളത്തിലെ കർഷകരെ തേടിയെത്തി. ട്രിച്ചി സ്വദേശി സാലൈ അരുണാണ് (30) അഞ്ഞൂറിലധികം കി.മീ. താണ്ടി അഞ്ഞൂറിൽപരം നാടൻ വിത്തിനങ്ങളുമായി കേരളത്തിലെ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് കണ്ണൂരിലെത്തിയത്.
കേരളത്തിലെ ജൈവകർഷകരെ നേരിൽ കാണാനും ഇവിടത്തെ കാലാവസ്ഥക്കനുയോജ്യമായ കൃഷിരീതി മനസ്സിലാക്കാനും ഒപ്പം കൃഷിക്കാർക്ക് തന്റെ മണ്ണിൽ വിളയിച്ചെടുത്ത നാടൻ ഇനത്തിൽപെട്ട പച്ചക്കറി വിത്തുകളും മറ്റ് വിത്തിനങ്ങളും സൗജന്യമായി നൽകാനുമാണ് ബുള്ളറ്റ് ബൈക്കിൽ കേരളത്തിലെ കർഷകരെത്തേടി യാത്രക്കിറങ്ങിയത്.
ജൂലൈയിൽ 13ന് തിരുവനന്തപുരം നാഗർകോവിലിൽനിന്ന് ആരംഭിച്ച യാത്ര കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് ജൈവ കർഷകരെക്കണ്ട് തന്റെ കൈവശമുള്ള വിത്തിനങ്ങൾ അവർക്കും അവരുടെ പക്കലുള്ളവ സ്വീകരിച്ചുമാണ് യാത്ര തുടർന്നത്.
ഇങ്ങനെ സഞ്ചരിച്ച് വയനാട്ടിലെത്തിയ സാലൈ അരുൺ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വയനാടൻ ചുരമിറങ്ങി കണ്ണൂരിലെത്തിയത്. കണ്ണൂരിലെത്തിയ അരുൺ, തില്ലങ്കേരിയിലെ ജൈവ കർഷകൻ ഷിംജിത്തിന്റെയടുത്തുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.