ഈ വർഷം ജനുവരിയിൽ 15,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാം.
1) റിയൽമി നാർസോ 70x 5G-Click Here to Buy
റിയൽമി നാർസോ 70x 5G (Realme NARZO 70x 5G) യുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് റിയൽമി നാർസോ 70x 5ജിയുടെ കരുത്ത്. 6.72 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. നിലവിൽ 10,500 രൂപക്കും താഴെയാണ് ഇതിന്‍റെ വില.
ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4s Gen 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2 GHz x 2 A78-അധിഷ്‌ഠിത + 1.8GHz x 6 A55- അധിഷ്‌ഠിത ക്രിയോ സിപിയു) ആണ് റെഡ്‌മി എ4 5ജിയുടെ കരുത്ത്. ലോകത്ത് തന്നെ ആദ്യമായി ഈ ചിപ്സെറ്റുമായി ലോഞ്ച് ചെയ്യപ്പെട്ട സ്‌മാർട്ട്ഫോൺ ആണ് റെഡ്‌മി എ4 5ജി. 6.88 ഇഞ്ച് (1640 x 720 പിക്‌സൽ റെസല്യൂഷൻ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. നിലവിൽ 8300 രൂപക്കം താഴെയാണ് ഇതിന്‍റെ വില.
6.7-ഇഞ്ച് FHD പ്ലസ് ഡിസ്പ്ലേ, 1,000 നിറ്റ്സിന്റെ പീക്ക് തെളിച്ചവും 60Hz മുതല്‍ 120Hz വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
4GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമായും വരുന്ന ഫോണിന് UNISOC T760 ചിപ്പാണ് കരുത്ത് നല്‍കുന്നത്. വെര്‍ച്വല്‍ റാം സാങ്കേതികവിദ്യ ഉപയോഗിച്ച്, റാം 12 ജിബി വരെ വികസിപ്പിക്കാം. ഫോട്ടോ ചിത്രീകരണത്തിനായി 4K വീഡിയോ റെക്കോര്‍ഡിങ് ശേഷിയുള്ള 50MP പ്രൈമറി റിയര്‍ കാമറ, 8MP അള്‍ട്രാ വൈഡ് കാമറ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 എംപി സെന്‍സറും ഒരുക്കിയിട്ടുണ്ട്. നിലവിൽ 10,287 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്.
സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, സൂപ്പർ സ്മൂത്ത് ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള വലിയ ബാറ്ററി, ഡ്യുവൽ ക്യാമറ സെറ്റപ്പ് എന്നിവ പോക്കോ എം6 പ്ലസ് 5ജിയുടെ സവിശേഷതകളാണ്. പോക്കോ എം6 പ്ലസ് 5ജി ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഹൈപ്പർ ഒഎസിൽ ആണ് പ്രവർത്തിക്കുന്നത്. നിലവിൽ 11,500 രൂപയിലും താഴെ നൽകിയാൽ നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിക്കും.
ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ (4x A78 at 2.2GHz+4x A55 at 1.8GHz Kryo CPU) സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 6.72 ഇഞ്ച് വലുപ്പമുള്ള ഫുൾ HD+ സ്ക്രീൻ ആണ് ഐക്യൂ Z9x 5ജിയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, 83 ശതമാനം NTSC കളർ ഗാമറ്റ് എന്നിവ ഈ ഡിസ്പ്ലേയുടെ പ്രത്യേകതകളിൽപ്പെടുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം.നിലവിൽ 13,499 രൂപക്ക് ഇത് സ്വന്തമാക്കാൻ സാധിക്കുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.