പ്രീമിയം സ്മാർട്ട് വാച്ചുകൾ ആമസോണിൽ മികച്ച ഓഫറിൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. മികച്ച ബ്രാൻഡുകളുടെ സ്മാർട്ട് വാച്ചുകൾക്കാണ് നിലവിൽ ഓഫർ ലഭിക്കുന്നത്. സ്മാർട്ട് വാച്ചുകൾ ഇന്ന് കയ്യിൽ ഇല്ലാത്തവർ കുറവാണ്, ഏറ്റവും മികച്ച സ്മാർട്ട് വാച്ച് ഇപ്പോൾ തന്നെ മികച്ച ബഡ്ജറ്റിൽ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുക.
4G LTE പിന്തുണയുള്ള കമ്പനിയുടെ ആദ്യത്തെ ആൻഡ്രോയിഡ് ക്യാമറ സ്മാർട്ട് വാച്ചായ സ്നാപ്പ് ഫയർ-ബോൾട്ട് പുറത്തിറക്കി. ഇത് നാനോ സിമ്മിനായി ഉൾപ്പെടുത്തി 4ജി കണക്ടിവിറ്റി ലഭിക്കുന്നതാണ്. ചിത്രങ്ങൾ എടുക്കുന്നതിനും QR കോഡുകൾ സ്കാൻ ചെയ്യുന്നതിനും സ്ട്രീമിംഗ് ചെയ്യുന്നതിനും ഒരു HD ക്യാമറ ഫീച്ചർ ചെയ്യുന്നുണ്ട്. കൂടാതെ പ്ലേ സ്റ്റോറിൽ നിന്നും ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാനും സാധിക്കും.
ആൻഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റമാണ് ഈ സ്മാർട്ട് വാച്ചിന്‍റേത്യ ബ്ലൂട്ടൂത്ത് കണക്ടിവിറ്റിയാണ് ഇതിനുള്ളത്. ജിപഎസ്, ട്രാക്കിങ്, ട്രെയിനിങ് പ്ലാൻസ്, രണ്ട് നിറം അങ്ങനെയുള്ള ഫീച്ചറുകളും ലഭിക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റന്‍റ് ട്രെയിനിങ് ടെംപ്ലേറ്റ്സ് എന്നിവയെല്ലാം ലഭിക്കുന്ന വാച്ചിന് മികച്ച ബാറ്ററി ലൈഫും ലഭിക്കുന്നുണ്ട്.
സാംസങ്ങിന്‍റെ പ്രീമിയം ക്വാളിറ്റി വാച്ചുകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് സാംസങ് ഗാലക്സി വാച്ച് 7. ബ്ലൂടൂത്ത്, വൈഫൈ, എൻ.എഫ്. എന്നിങ്ങനെയെല്ലാം ഈ വാച്ച് കണക്ട് ചെയ്യാൻ സാധിക്കുന്നതാണ്. സൂപ്പർ അമോൾഡ് ഡിസ്പ്ലേയിലൂടെ ലഭിക്കുന്ന ഈ വാച്ചിന്‍റെ വലുപ്പം 1.47 ഇഞ്ചാണ്. നിലവിൽ വമ്പൻ ഓഫറിൽ സ്വന്തമാക്കാൻ സാധിക്കും.
ഐഒസിന്‍റെ ഈ വാച്ച് ഏറ്റവും മെലിഞ്ഞ സ്മാർട്ട വാച്ച് എന്ന വിശേഷണമായിട്ടാണ് വരുന്നത്. 64 ജിബി മെമ്മറി സ്റ്റോറേജ്, സ്ലീപ്പ് മോണിറ്റർ, ജി.പി.എസ് എന്നിങ്ങനെ പ്രധാന ഫീച്ചേഴ്സ് എല്ലാം ലഭിക്കും. നിങ്ങളുടെ ഹാർട്ട് റേറ്റ് സ്കാൻ ചെയ്യാനും ഹെൽത്ത് ടിപ്സ് നൽകുവാനും ഈ വാച്ചിന് സാധിക്കും. നിങ്ങളുടെ ഫിറ്റ്നസ് പാർട്നറായും ഈ വാച്ചിനെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സേഫ്റ്റി ഫീച്ചറുകളുമുള്ള വാച്ചിന് നിലവിൽ മികച്ച ഓഫറുണ്ട്.
ഗ്യാലക്സി വാച്ച് അൾട്രക്ക് 3nm പ്രോസസറാണുള്ളത്. ഇത് മൂന്ന് മടങ്ങ് അധിക പെർഫോമെൻസ് ഉറപ്പാക്കുന്നു. 100 മണിക്കൂർ വരെ റൺ ടൈം ഉറപ്പാക്കി കൊണ്ട് ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ അനായാസമാക്കുന്നു. ഫോട്ടോസ് എടുക്കാനും, കോളുകൾക്ക് ഉത്തരം നൽകാനുമെല്ലാം ചെറിയ ജെസ്ചറുകൾ മതി. ഡുവൽ ഫ്രീക്വൻസി ജിപിഎസ് മികച്ച ലൊക്കേഷൻ ട്രാക്കിങ് പ്രധാനം ചെയ്യുന്നു. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായി എനർജി സ്കോർ, ബൂസ്റ്റർ കാർഡ്, പേഴ്‌സണലൈസ്‌ഡ് എച്ച്‌ആർ എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ട്. ഗ്യാലക്‌സി എഐ സ്‌മാർട്ട് ഫോണിനോടൊപ്പം കണക്ട് ചെയ്താൽ മികച്ച പെർഫോമെൻസുറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.