ഐ ഫോൺ 16Eക്ക് വമ്പൻ ഡിസ്കൗണ്ട്! ആമസോണിൽ വാങ്ങേണ്ടത് ഇങ്ങനെ..

ഐ ഫോൺ 16Eക്ക് വമ്പൻ ഡിസ്കൗണ്ട്! ആമസോണിൽ വാങ്ങേണ്ടത് ഇങ്ങനെ..

ഈ വർഷം ഫെബ്രുവരിയിൽ ആപ്പിൾ ഐഫോൺ 16e പുറത്തിറക്കി , 59,900 രൂപയായിരുന്നു ഇതിന്‍റെ വില. പലരും ഈ വിലയ്ക അൽപ്പം ഉയർന്നതാണെന്ന് കരുതി. ഐഫോൺ 16 ന് അടുത്താണ് ഇതിന്റെ വില, പ്രത്യേകിച്ച് ഇപ്പോൾ ഐഫോൺ 16 ന് പലപ്പോഴും കിഴിവുകൾ ലഭിക്കുന്ന സാഹചര്യത്തിൽ. ലോഞ്ച് ചെയ്ത് കുറച്ച് മാസങ്ങൾക്ക് ശേഷം, ഐഫോൺ 16e യുടെ വില കുറഞ്ഞു എന്നുള്ളതാണ് നല്ല വാർത്ത. നേരിട്ടുള്ള വിലക്കുറവിനൊപ്പം ബാങ്ക് കാർഡുകളുടെ ഓഫറും ചേർന്നാണ് നിലവിൽ ഐ ഫോൺ 16eക്ക് കിഴിവുകൾ ലഭിക്കുന്നത്.ഇപ്പോൾ 8,000 രൂപയോളം കിഴിവിൽ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും. എങ്ങനെ ഈ ഡീലുകൾ സ്വന്തമാക്കുമെന്ന് നോക്കാം.

വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക- Click Here

നിലവിൽ, കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഐഫോൺ 16e (128 ജിബി വേരിയന്റ്) 56,790 രൂപക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എംആർപിയുമായി താരതമ്യപ്പെടുത്തുമ്പോൾ 3,200 രൂപയുടെ വിലക്കുറവാണിത്. ആമസോൺ ഐ.സി.ഐസി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇത് വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് 2,000 രൂപ തൽക്ഷണ കിഴിവ് കൂടി ലഭിക്കും , ഇത് വില 54,790 രുപയായി ആയി കുറക്കും. ബില്ലിങ് സൈക്കിളിന് ശേഷം ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് മൊത്തം വില 51,486 രൂപ ആയി കുറയ്ക്കുന്നു, ഇത് യഥാർത്ഥ എം.ആർ.പിയേക്കാൾ 8,414 കുറവാണ്. തീർച്ചയായും അതൊരു ഗണ്യമായ ലാഭമാണ്, നിങ്ങൾ ഐ ഫോൺ 16e വാങ്ങുന്നത് പരിഗണിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അത് വാങ്ങാൻ അനുയോജ്യമായ സമയമാണ്.

കാർഡ് ഡിസ്‌കൗണ്ട് ലഭിക്കുവനായി മറ്റു ഓപ്ഷനുകളുമുണ്ട്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും, ഇത് യഥാർത്ഥ വില 52,790 രൂപ ആയി കുറക്കുന്നു. സ്റ്റാൻഡേർഡ് ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ഇതേ ഓഫർ ലഭിക്കുന്നതാണ്.

Tags:    
News Summary - offer for iphone 16e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.