എതിരാളികളെ ബഹുദൂരം പിന്നിലാക്കും വിധത്തിൽ മികച്ച ഫീച്ചറുകളുമായി ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ ലോഞ്ച് ചെയ്ത കിടിലൻ സ്മാർട്ട് ഫോണാണ് ലാവ അഗ്നി 3 5ജി (Lava Agni 3 5G). ഐഫോണിലേത് പോലുള്ള ആക്ഷൻ കീയും റിയർ ക്യാമറ മൊഡ്യൂളിലെ സെക്കൻഡറി ഡിസ് പ്ലേയും ആണ് ഈ ഫോണിനെ മറ്റ് ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.
ചാർജർ സഹിതവും ചാർജർ ഇല്ലാതെയും ഈ ഫോൺ ലഭ്യമാണ് എന്നതാണ്. അഗ്നി 3 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള 8GB+ 128GB അടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലും എത്തുന്നു. ചാർജറുള്ള 8GB+ 256GB വേരിയന്റിന് 24,999 രൂപയാണ് വില.
വാങ്ങുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക- Click Here to Buy
അഗ്നി 3 120Hz വരെ റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. MediaTek Dimensity 7300 പ്രൊസസറാണ് ഫോണിന് ഊര്‍ജം പകരുക. ഇത് 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്റ്റിക്സ് ഫ്രണ്ടില്‍, 64 എംപി പ്രൈമറി ഷൂട്ടര്‍, 8 എംപി അള്‍ട്രാ വൈഡ്, 2 എംപി മാക്രോ ഷൂട്ടര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയ്ക്കൊപ്പം പിന്നില്‍ ക്വാഡ് കാമറ സജ്ജീകരണവും ഉണ്ടായിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.