വീട് ചൂടാക്കുന്നതിൽ വിപ്ലവം തന്നെ സൃഷ്ടിക്കുകയാണ് റൂം ഹീറ്റേഴ്സ് വാൾ മൗണ്ടഡ് പാനൽ എന്നിവ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മോഡേൺ ടെക്നോളജി സ്മാർട്ടറാക്കുന്നുണ്ട് അതോടൊപ്പം കാര്യക്ഷമതയും എനർജി സേവിങ്ങും അവ വാഗ്ദാനം ചെയ്യുന്നു.
സാധാരണ ഗതിയിൽ ഹീറ്റർ ഉപയോഗിക്കുന്നവർ ആവശ്യത്തിനായി അത് സ്വിച്ച് ഓൺ ആക്കിയാലും റൂം ചൂടാക്കുവാൻ ഒരുപാട് സമയമെടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ചില ഹീറ്ററുകളങ്ങനെയാണ് അല്ലെങ്കിൽ പഴയതായതിന്‍റെയായിരിക്കും. എന്നാൽ ഇതിൽ നിന്നും മാറ്റം കൊണ്ടുവരാൻ മോഡേൺ ടെക്നോളജിക്ക് സാധിക്കും. റൂം ഹീറ്ററുകളും, വാൾ മൗണ്ടഡ് പാനലും കുറെ നാളായി ഇവിടെയുണ്ട് എന്നാൽ ഇപ്പോഴത് കുറച്ചുകൂടെ മോഡേണും സ്മാർട്ടുമായിട്ടുണ്ട്. ഒരു സ്പേസ് ചൂടാക്കുന്നതിനപ്പുറം എനര്ത്സജി സേവ് ചെയ്യാനും താപനില നിയന്ത്രണത്തിൽ കൊണ്ടുവരുവാനുമെല്ലം ഇത് ഉപയോഗിക്കാം. എങ്ങനെയാണ് മോഡേൺ ടെക്നോളജി ഉപയോഗിച്ച് എങ്ങനെയാണാ റൂം ഹീറ്ററുകളും വാൾ മൗണ്ടഡ് പാനലിനെയും സ്മാർട്ട് ആക്കുന്നതെന്നും നമുക്കൊന്നും നോക്കാം..
നിങ്ങളുടെ വീട്ടിലെ ഒരു പ്രത്യേക ഏരിയ അല്ലെങ്കിൽ സ്പേസ് പെട്ടെന്ന് തന്നെ ചൂടാക്കാനുള്ള ഉപകരണമാണ് റൂം ഹീറ്റേഴ്സ്. ഉദാഹരണത്തിന് നിങ്ങൾ വീട്ടിൽ നിന്നും വർക്ക് ചെയ്യുന്നതിനിടയിൽ നിങ്ങളുടെ ശരീരം, അല്ലെങ്കിൽ നിങ്ങൾ പണിയെടുക്കുന്ന സ്പേസ് ഒന്ന് ചൂടാക്കണമെന്ന് തോന്നിയാൽ ഇത് ഉപയോഗിച്ച് ചൂടാക്കാം. ഇനി വീട്ടിൽ അഥവാ വൈകുന്നേരം മുഴുവൻ ഈ ഊഷ്മളത നിലനിർത്തണമെന്നാണെങ്കിൽ ഓയീൽ നിറച്ച റേഡിയേറ്ററുപയോഗിച്ച് വൈകുന്നേരം മുഴുവൻ ചൂട് നിലനിർത്താൻ സാധിക്കുന്നതാണ്. ഈ റൂം ഹീറ്ററുകൾ പോർട്ടബിളാണ്, അതിനാൽ തന്നെ നിങ്ങൾക്ക് ഒരു മുറിയിൽ മാത്രം ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് കൊണ്ട് തന്നെ എല്ലാ മുറിയിലും താപനില ഉയരുമെന്ന് പേടിക്കേണ്ടതുമില്ല.
സാധാരണയായി രണ്ട് രീതിയിലാണ് റൂം ഹീറ്ററുകൾ വർക്ക് ചെയ്യുന്നത്. കൺവക്ഷൻ, പിന്നെ റേഡിയേഷൻ,. കണവരക്ഷൻ ഹീറ്റർ ഒരു റൂം മുഴുവനായും ചൂടാക്കുന്നതിനായി ഉപയോഗിക്കുന്നു. റൂമിലുള്ള വായുവിനെ മുഴുവൻ ഒരേ ലെവൽ ചൂട് നിലനിർത്തികൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നു. റേഡിയന്‍റ് ഹീറ്ററുകൾ ഇതിൽ നിന്നും വ്യത്യസ്തമായാണ് വർക്ക് ചെയ്യുന്നത്. ആളുകൾ അല്ലെങ്കിൽ സാധനങ്ങളെ ഡയറക്ട് ചൂടാക്കാനാണ് ഇത് ഉപയോഗിക്കുന്നത്. നിങ്ങൾ പഠിക്കുമ്പോഴോ, ടിവി കാണുമ്പോഴോ ആവശ്യമെങ്കിൽ അതിന് വേണ്ടി ഇത് ഉപയോഗിച്ച് ആവശ്യമുള്ള സ്ഥലത്ത് മാത്രം ചൂടാക്കാൻ സാധിക്കുന്നതാണ്.
ജീവിതം കുറച്ചുകൂടി എളുപ്പമാക്കാനായി ആധുനിക റൂം ഹീറ്ററുകൽ സ്മാർട്ട് ഫീച്ചറുകളോടെയാണ് എത്തുന്നത്. നിങ്ങൾ ജോലിയെല്ലാം കഴിഞ്ഞ ഈ തണുപ്പ് കാലത്ത് വീടൊന്നു ചൂടായി ഇരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വാങ്ങിക്കാവുന്ന ഉപകരണമാണ് ഇത്. പല ഹീറ്ററുകളിലും ഇന്ന് വൈഫൈ കണക്റ്റിവിറ്റി ലഭ്യമാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് നിങ്ങൾക്ക് ഹീറ്റർ നിയന്ത്രിക്കാം, അല്ലെങ്കിൽ അലക്‌സാ അല്ലെങ്കിൽ ഗൂഗിൾ അസിസ്റ്റന്‍റ് പോലുള്ള ഒരു വോയ്‌സ് അസിസ്റ്റന്‍റ് ഉപയോഗിച്ച് അത് സ്വയമേവ ഓണാക്കാൻ സജ്ജീകരിക്കാം. എനർജി സേവ് ചെയ്യാനും അതോടൊപ്പം സേഫ്റ്റിയും മോഡേൺ റൂം ഹീറ്ററുകൾ ഉറപ്പാക്കുന്നുണ്ട്.
വീടിന്‍റെ ഊഷ്മളതാ നിലനിർത്താനുള്ള സ്റ്റൈലിഷ് വഴിയാണ് വാൾ മൗണ്ടഡ് പാനൽ ഹീറ്റർ. ഒരുപാട് സ്പേസ് വിട്ട് നൽകാതെ തന്നെ വീടീിന്‍റെ ഊഷ്മളത നിലനിർത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ തന്നെ നിങ്ങൾക്ക് ഇത് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പോർട്ടബിൾ ഹീറ്ററിൽ നിന്നും വ്യത്യസ്തമായി ഇത് ചുമരിൽ എവിടെയങ്കിലും സ്ഥാപിക്കാവുന്നതാണ്. ഫ്ലോറിലെ സ്പേസ് അത് പോലെ തന്നെ നിലനിർത്താൻ സാധിക്കുന്നതാണ്.
പ്രധാനമായും രണ്ട് തരത്തിലാണ് ഇത് വർക്ക് ചെയ്യുന്നത്. ഇൻഫ്രാറെഡ്, കൺവെക്ഷൻ. ഇൻഫ്രാറെഡ് ഹീറ്ററുകൽ ഒരു ആളെയും അല്ലെങ്കിൽ ഒരു ഒബ്ജക്റ്റിനെയോ ചൂടാക്കാൻ ഉപയോഗിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങൾ ഓഫീസിൽ വർക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ഡസ്കിന് നേരെ മാത്രം ചൂട് ആവശ്യമെങ്കിൽ അതിന് ആവശ്യമായ രീതിയിൽ ഹീറ്റർ സ്ഥാപിക്കാവുന്നതാണ്. റൂമിലെ മറ്റ് ഭാഗങ്ങളിലേക്ക് ചൂട് സഞ്ചരിക്കാതെ ഒരു ഭാഗത്ത് മാത്രം ഫോക്കസ് ചെയ്യുവാൻ ഇൻഫ്രാറെഡ് ഹീറ്ററിന് സാധിക്കുന്നതാണ്. റൂമിനുള്ളിൽ മുഴുവനായും ചൂട് സ്ഥാപിക്കുന്നതിനാണ് ഈ കണവക്ഷൻ ഹീറ്ററുകൾ വർക്ക് ചെയ്യുന്നത്. വലിയ റൂമുകളിൽ സ്ഥാപിക്കുന്നതാണ് ഉത്തമം. ഈ ഹീറ്ററിന്‍റെ ടെക്നോളജിയുപയോഗിച്ച് നിങ്ങളുടെ ജീവിതം എളുപ്പമാക്കാൻ സാധിക്കുന്നതാണ്. വോയിസ് ആക്ടിവേഷൻ, ആപ്പ് കണ്ട്രോൾസ് എന്നിവയൊക്കെയായിട്ടാണ് പല ഹീറ്ററുകളും ഇന്നെത്തുന്നത്. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുന്നതാണ്.
ഇതിൽ നിനന്നും നിങ്ങൾക്ക് കംഫിർട്ടബിളാകുന്നത് ഏതാണെന്ന് നോക്കി വാങ്ങിക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ ബഡ്ജറ്റ്, നിങ്ങളുടെ സ്പേസ് എന്നിവയെല്ലാം കണക്കിലെടുത്ത് വേണം ഇത് സ്വന്തമാക്കുവാൻ ശ്രമിക്കാൻ.
ആമസോണിൽ ലഭിക്കുന്ന ചില ഹീറ്ററുകൾ താഴെ കൊടുക്കാം
1) വാർമെക്സ് ടവർ ഹീറ്റ്- Click Here to Buy
2) കംഫിഹോം 72 സെന്‍റിമീറ്റർ- Click Here to Buy
3) ഉഷാ ഹീറ്റ് കൺവെക്റ്റർ- Click Here to Buy
4) കംഫിഹോം 78 സെന്‍റിമീറ്റർ റൂം ഹീറ്റർ- Click Here to Buy
5) കംഫിഹോം 70 സെന്‍റിമീറ്റർ റൂം ഹീറ്റർ- Click Here to Buy
6) കാൻഡിസ് ഓയിൽ ഹീറ്റർ- Click Here to Buy
7) ബജാജ് ബ്ലോ ഹോട്ട് പോർട്ടബിൾ റൂം ഹീറ്റർ- Click Here to Buy
8) വെൽതേം വാൾ ഹീറ്റർ-- Click Here to Buy
9) ക്ലബ്ബ് ബോളിവുഡ് വാൾ ഹീറ്റർ- Click Here to Buy
10 ) വാർമെക്സ് വാൾ ഹീറ്റർ- Click Here to Buy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.