ലോ​ഗു​ കു​മാ​ർ, ലീ​മ റോ​സ്‍ലി​ൻ

ക്ഷീരകർഷക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ന് ജി​ല്ല ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ത്തി​ന് മൂ​ല​ത്ത​റ ക്ഷീ​ര സം​ഘ​ത്തി​ലെ ലോ​ഗു​ കു​മാ​ർ അ​ർ​ഹ​നാ​യി. നൂ​റ്റി എ​ൺ​പ​തി​ലേ​റെ ക​റ​വ​പ്പ​ശു​ക്ക​ളി​ൽ നി​ന്നാ​യി 3,90,127.3 ലി​റ്റ​ർ പാ​ൽ അ​ള​ന്നാ​ണ് ചി​റ്റൂ​ർ ബ്ലോ​ക്കി​ലെ ഈ ​ക്ഷീ​ര​ക​ർ​ഷ​ക​ൻ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​തെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ. ബി​ന്ദു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​രി​ശി​ക്ക​ൽ ക്ഷീ​ര സം​ഘ​ത്തി​ലെ ലീ​മ റോ​സ്‍ലി​ൻ ആ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന മി​ക​ച്ച വ​നി​ത ക്ഷീ​ര ക​ർ​ഷ​ക.

അ​റു​പ​തോ​ളം പ​ശു​ക്ക​ളി​ൽ നി​ന്നും 1,83,493 ലി​റ്റ​ർ പാ​ൽ അ​ള​ക്കു​ന്നു​ണ്ട്. വെ​ള്ളാ​ര​ങ്ക​ൽ മേ​ട് ക്ഷീ​ര​സം​ഘ​ത്തി​ലെ എ. ​രാ​ജ​ദു​രൈ ആ​ണ് എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ (20 പ​ശു​ക്ക​ളി​ൽ​നി​ന്നും 67,962 ലി​റ്റ​ർ പാ​ൽ).

ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്കാ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ സം​ഭ​രി​ച്ച മി​ക​ച്ച ആ​പ്കോ​സ് സം​ഘ​മാ​യി ചി​റ്റൂ​ർ ബ്ലോ​ക്കി​ലെ കു​ന്ന​ങ്കാ​ട്ടു​പ​തി ക്ഷീ​ര സം​ഘ​ത്തെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ സം​ഭ​രി​ച്ച മി​ക​ച്ച നോ​ൺ ആ​പ്കോ​സ് (പ​ര​മ്പ​രാ​ഗ​ത) സം​ഘ​മാ​യി കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്കി​ലെ മു​ത​ല​മ​ട (കി​ഴ​ക്ക്) ക്ഷീ​ര വ്യ​വ​സാ​യ സം​ഘ​ത്തേ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ 16, 17 തീ​യ​തി​ക​ളി​ൽ ചി​റ്റൂ​ർ പ്ലാ​ച്ചി​മ​ട​യി​ൽ ന​ട​ക്കു​ന്ന ജി​ല്ല ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

ജി​ല്ല​ത​ല ക്ഷീ​ര സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ര​ച​ന മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. എ​ൽ.​പി വി​ഭാ​ഗം ചി​ത്ര ര​ച​ന മ​ത്സ​ര​ത്തി​ൽ എ​സ്. രു​ദ്ര (സാ​യ് വൃ​ന്ദാ​വ​ൻ സ്കൂ​ൾ, ചി​റ്റൂ​ർ) ഒ​ന്നാം സ്ഥാ​ന​വും എ. ​നേ​ത്ര (സാ​യ് വൃ​ന്ദാ​വ​ൻ സ്കൂ​ൾ, ചി​റ്റൂ​ർ) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. യു.​പി വി​ഭാ​ഗം ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ എ​ൻ.​എ​സ്. അ​ജ്മ​ൽ (ജി.​എ​ച്ച്.​എ​സ് ന​ന്ദി​യോ​ട്) ഒ​ന്നാം സ്ഥാ​ന​വും നീ​തു (ജി.​എ​ച്ച്.​എ​സ് ന​ന്ദി​യോ​ട്) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം മ​ല​യാ​ളം ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ എം. ​ജ്യോ​തി​കൃ​ഷ്ണ (കെ.​കെ. എം.​എ​ച്ച്.​എ​സ്, വ​ണ്ടി​ത്താ​വ​ളം) ഒ​ന്നാം സ്ഥാ​ന​വും നി​മി​ഷ (പി.​പി.​എ​ച്ച്.​എ​സ്, ക​ന്നി​മാ​രി) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ത​മി​ഴ് ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ വി. ​ദീ​പ​ശ്രീ (മീ​നാ​ക്ഷി​പു​രം സ്കൂ​ൾ) ഒ​ന്നാം സ്ഥാ​ന​വും എം. ​ഷി​ഫ മ​രി​യം (മീ​നാ​ക്ഷി​പു​രം സ്കൂ​ൾ) ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

16ന് ​ക്ഷീ​ര ക​ർ​ഷ​ക സെ​മി​നാ​ർ വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. 10.30ന് ​പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, മീ​ഡി​യ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം. ​സ​തീ​ഷ്, കെ. ​ബാ​ബു​രാ​ജ്, വി. ​ഹ​ക്കീം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Dairy Farmer Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.