പെരുമ്പടപ്പ്: പൊന്നാനി ബിയ്യം കോൾ മേഖലയിലെ പ്രധാന ജലസംഭരണിയായ നൂറടി തോട്ടിൽ വെള്ളം കുറയുന്നതോടെ കൃഷിയിറക്കിയ കർഷകർ ആശങ്കയിലായി. പൊന്നാനി കോൾ മേഖലയിൽ പ്രധാനമായും പുഞ്ചകൃഷി ഇറക്കുന്ന കർഷകർ നൂറടി തോടിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. മഴക്കാലത്ത് പാടശേഖരങ്ങളിൽ ഉള്ള വെള്ളം ഈ തോട്ടിലേക്ക് പമ്പുചെയ്ത് വെള്ളം വറ്റിച്ചതിനു ശേഷം പാടശേഖരം ഉഴുതുമറിച്ച് ഞാറ്റടിയും ഞാറ് നടീലും ചെയ്യുകയാണ് പതിവ്. പല പദ്ധതികളിലായി നൂറടി തോട് ബണ്ട് വീതി കൂട്ടലും നവീകരണവും നടക്കുന്നുണ്ടെങ്കിലും അതിെൻറ പൂർണഫലം കർഷകർക്ക് കിട്ടുന്നില്ല. 2020ൽ നൂറടി തോട്ടിലെ വെള്ളം വറ്റി വിളവെടുപ്പിന് അടുത്തെത്തി നിൽക്കെ വെള്ളം കിട്ടാതെ കൃഷി ഉണങ്ങുകയും തെക്കൻ മേഖലകളിൽ കർഷകർക്ക് വളരെയധികം നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനു പ്രധാനകാരണം ബിയ്യം ഷട്ടറിെൻറ പ്രവർത്തനത്തിൽ ഉണ്ടായ അപാകതകൾ ആണെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. മുന്നറിയിപ്പ് കൂടാതെ ഷട്ടർ തുറക്കുകയും അടക്കുകയും ചെയ്യുന്നതാണ് കർഷകർക്ക് വിനയായത്.
കൃത്രിമമായി ബണ്ട് ഉയരം കൂട്ടി വെള്ളം കെട്ടിനിർത്തുന്ന സമയങ്ങളിൽ ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിക്കളയുന്ന രീതിയും കർഷകർക്ക് തിരിച്ചടിയാവുകയാണ്. ജനുവരി പകുതിയിൽ കുന്നംകുളം വെട്ടിക്കടവ് സ്റ്റോറേജിലേക്ക് വെള്ളമടിക്കുന്നതിനാൽ ഗണ്യമായ രീതിയിൽ നൂറടി തോട്ടിൽ വെള്ളം കുറയുവാൻ കാരണമാകും. വെട്ടിക്കടവ് സ്റ്റോറേജിലേക്ക് ബിയ്യം െറഗുലേറ്ററിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് നേരത്തേയാക്കണമെന്നാണ് പ്രധാന കോൾപടവ് കമ്മിറ്റി ഭാരവാഹികളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.