ഷൈ​ൻ കൃ​ഷി​യി​ട​ത്തി​ൽ

അസമിലെ ഉൾനാടുകളിൽ മാത്രമല്ല തത്തപ്പള്ളിയിലും വിളയും ഗന്‍റോല പാവൽ

പ​റ​വൂ​ർ: അ​സ​മി​ലെ വ​ന​മേഖലക​ളി​ലും ഉ​ൾ​നാ​ടു​ക​ളി​ലും കൃ​ഷി ചെ​യ്യു​ന്ന ഗ​ന്‍റോ​ല​യെ​ന്ന കാ​ട്ടു​പാ​വ​ൽ മ​ല​യാ​ള മ​ണ്ണി​ലും വേ​രു​റ​പ്പി​ക്കു​ന്നു. പ​റ​വൂ​ർ ത​ത്ത​പ്പ​ള്ളി​യി​ലാ​ണ് കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വ​ലി​യാ​റ വീ​ട്ടി​ൽ ഷൈ​നി‍െൻറ തോ​ട്ട​ത്തി​ലെ ഗ​ന്‍റോ​ല​യെ​ന്ന കാ​ട്ടു​പാ​വ​ൽ കാ​ണാ​നും കൃ​ഷി​രീ​തി അ​റി​യാ​നും നി​ര​വ​ധി പേ​രാ​ണ് സം​സ്ഥാ​ന​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി എ​ത്തു​ന്ന​ത്. പ്ര​വാ​സി​യാ​യി​രു​ന്ന ഷൈ​ൻ ഗ​ൾ​ഫ് ജീ​വി​തം മ​തി​യാ​ക്കി 2006ലാ​ണ് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ പ​ല വി​ധ​ത്തി​ലെ കൃ​ഷി​ക​ൾ ആ​രം​ഭി​ച്ച ഷൈ​ൻ വ​ള​രെ വേ​ഗം ത​ന്നെ ചു​വ​ടു​റ​പ്പി​ച്ചു. കൃ​ഷി ചെ​യ്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും നൂ​റു​മേ​നി വി​ജ​യം നേ​ടി​യ​തോ​ടെ പു​തി​യ കൃ​ഷി​രീ​തി​ക​ളും അ​വ​ലം​ബി​ച്ചു. അ​ങ്ങ​നെ​യാ​ണ് അ​സ​മി​ലെ വ​ന​ങ്ങ​ളി​ലും ഉ​ൾ​നാ​ടു​ക​ളി​ലും കൃ​ഷി ചെ​യ്യു​ന്ന കാ​ട്ടു​പാ​വ​ൽ കൃ​ഷി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് വി​ത്തു​ക​ൾ സ​മ്മാ​നി​ച്ച​ത്. ഷൈ​ൻ കൃ​ഷി​യി​ട​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി പൂ​ക്ക​ളു​ണ്ടാ​ക്കി, പൂ​ക്ക​ളി​ലെ പ​രാ​ഗ​രേ​ണു​ക്ക​ളെ ശേ​ഖ​രി​ച്ച് കൃ​ത്രി​മ പ​രാ​ഗ​ണം ന​ട​ത്തി​യാ​ണ് കാ​ട്ടു​പാ​വ​ൽ വി​ള​യി​ച്ച​ത്. കി​ലോ​ക്ക്​ 300 രൂ​പ വി​ല​യു​ണ്ട്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ നാ​ല് മു​ത​ൽ അ​ഞ്ച് കി​ലോ കാ​ട്ടു​പാ​വ​ൽ വി​ള​വ്​ ല​ഭി​ച്ചു. ഗ​ള്‍ഫ് നാ​ടു​ക​ളി​ല്‍ വ​ന്‍ ഡി​മാ​ൻ​ഡാ​ണ് ഇ​തി​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് ന​ല്ല വി​ള​വു​ത​രു​ന്ന അ​പൂ​ർ​വ​യി​നം പ​ച്ച​ക്ക​റി​ക​ളി​ലൊ​ന്നാ​ണ് ഗ​ന്‍റോ​ല. ബം​ഗ്ലാ​ദേ​ശു​കാ​രാ​ണ് ഗ​ള്‍ഫി​ലെ​ത്തി​ച്ച്‌ പ​ണം കൊ​യ്യു​ന്ന​ത്. പാ​വ​ക്ക​യെ​ക്കാ​ൾ കൂ​ടു​ത​ൽ ഫോ​സ്ഫ​റ​സ്, അ​യ​ൺ, പൊ​ട്ടാ​ഷ്, വൈ​റ്റ​മി​ൻ​സ്, മി​ന​റ​ൽ​സ് എ​ല്ലാം കാ​ട്ടു​പാ​വ​ലി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags:    
News Summary - Ganrola pavel also grows in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.