പാലുൽപാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങളും മുന്നേറ്റവും കാഴ്ചവെക്കുന്ന പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ദേശീയതലത്തില്‍ നല്കുന്ന പരമോന്നത അംഗീകാരമാണ് ഗോപാല്‍ രത്ന പുരസ്കാരം. പ്രശസ്തിപത്രവും ഫലകവും അഞ്ചുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
പ്രവർത്തനമികവിനുള്ള അംഗീകാരമായി മുൻ വർഷങ്ങളിൽ കേരളത്തിലെ മൂന്ന് ക്ഷീരസംഘങ്ങളെ തേടി ഗോപാൽരത്ന ബഹുമതിയെത്തി. വയനാട് ജില്ലയിലെ പുൽപള്ളി, മാനന്തവാടി, ദീപ്തിഗിരി എന്നീ ക്ഷീരസംഘങ്ങളായിരുന്നു പാൽപ്പെരുമയുടെ നിറവിൽ ദേശീയ അംഗീകാരം നേടി തിളങ്ങിയത്. കേരളത്തിലെ പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾക്ക് എക്കാലവും മികച്ച മാതൃകയാണ് ഈ കർഷക സഹകരണ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.