വി​പ​ണി​യി​ൽ മോ​ഹ​വി​ല​യു​ള്ള ഉ​ൽ​പ​ന്ന​മാ​ണ് ആ​ട്ടി​ൻ​പാ​ൽ. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഫാ​മി​ൽ ആ​ട്ടി​ൻ പാ​ൽ വി​പ​ണ​നം ചെ​യ്യു​ന്ന​ത് ലി​റ്റ​റി​ന് 100 രൂ​പ നി​ര​ക്കി​ലാ​ണെ​ങ്കി​ല്‍ ലി​റ്റ​റി​ന് 120 - 200 രൂ​പ​ക്ക് ആ​ട്ടി​ന്‍പാ​ല്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന വി​പ​ണ​ന മി​ടു​ക്കു​ള്ള ആ​ട് സം​രം​ഭ​ക​രും കേ​ര​ള​ത്തി​ലു​ണ്ട്. ആ​ട്ടി​ന്‍പാ​ല്‍ കൂ​ടു​ത​ൽ ആ​രോ​ഗ്യ​ദാ​യ​ക​മാ​ണെ​ന്ന​താ​ണ് ഈ ​ഉ​യ​ര്‍ന്ന മൂ​ല്യ​ത്തി​ന​ടി​സ്ഥാ​നം. പ​ശു​വി​ൻ പാ​ൽ, എ​രു​മ​പ്പാ​ൽ എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഗു​ണ​ത്തി​ലും മേ​ന്മ​യി​ലും മു​ന്നി​ലാ​ണ് ആ​ട്ടി​ൻ പാ​ൽ. പ​ശു​വി​ൻ പാ​ൽ ചി​ല​ർ​ക്ക് അ​ല​ർ​ജി​യു​ണ്ടാ​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, ഈ ​അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​വു​ന്ന ലാ​ക്ടോ​സി​ന്റെ അ​ള​വ് ആ​ട്ടി​ൻ​പാ​ലി​ൽ താ​ര​ത​മ്യേ​നെ കു​റ​വാ​ണ്. മാ​ത്ര​മ​ല്ല, പാ​ൽ അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​വു​ന്ന മാം​സ്യ​ത​ന്മാ​ത്ര​ക​ളും ആ​ട്ടി​ൻ പാ​ലി​ൽ കു​റ​വാ​ണ്. ഇതിലെ കൊ​ഴു​പ്പ് ക​ണി​ക​ക​ളു​ടെ വ​ലി​പ്പം (മി​ൽ​ക്ക് ഫാ​റ്റ് ഗ്ലോ​ബു​ൾ​സ് ) പ​ശു​പാ​ലി​ലേതിനേക്കാൾ പ​കു​തി മാ​ത്ര​മാ​യ​തി​നാ​ൽ ദ​ഹ​നം എ​ളു​പ്പ​ത്തി​ല്‍ ന​ട​ക്കും. ദ​ഹ​ന​ശേ​ഷി ഉ​യ​ർ​ന്ന​താ​യ​തി​നാ​ൽ ചെ​റി​യ കു​ട്ടി​ക​ള്‍, രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​ര്‍ക്കെ​ല്ലാം അ​ഭി​കാ​മ്യം. അ​മ്മ​യു​ടെ മു​ല​പ്പാ​ലി​ലെ പോ​ഷ​ക, ജൈ​വി​ക ഗു​ണ​ങ്ങ​ളോ​ടെ ഏ​റ്റ​വും ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന പാ​ലും ആ​ടി​ന്റേ​ത് ത​ന്നെ.

പ​ശു​വി​ൻ പാ​ലി​നെ അ​പേ​ക്ഷി​ച്ച് ആ​ട്ടി​ന്‍ പാ​ലി​ല്‍ മോ​ണോ അ​ൺ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡ്, പോ​ളി അ​ൺ സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ ശ​രീ​ര​ത്തി​ന് ഗു​ണ​ക​ര​മാ​യ അ​പൂ​രി​ത കൊ​ഴു​പ്പ് അ​മ്ല​ങ്ങ​ളു​ടെ​യും മീ​ഡി​യം ചെ​യി​ൻ ട്രൈ ​ഗ്ലി​സ​റൈ​ഡു​ക​ളു​ടെ​യും അ​ള​വ് ഉ​യ​ര്‍ന്ന​താ​ണ്. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ മെ​ച്ച​പ്പെ​ടു​ത്താ​നും ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ ത​ട​യാ​നും ഇ​ത് ഉ​പ​ക​രി​ക്കും.

ആ​ട്ടി​ൻ പാ​ലി​ലെ ഒ​റോ​ട്ടി​ക് ആ​സി​ഡ് സാ​ന്നി​ധ്യം ക​ര​ളി​ൽ കൊ​ഴു​പ്പ​ടി​ഞ്ഞ് കൂ​ടി​യു​ണ്ടാ​വു​ന്ന ഫാ​റ്റി ലി​വ​ർ സി​ൻ​ഡ്രോം അ​ക​റ്റാ​ൻ ഉ​പ​ക​രി​ക്കും.ആ​ട്ടി​ൻ പാ​ലി​ൽ അ​ധി​ക അ​ള​വി​ൽ അ​ട​ങ്ങി​യ ചി​ല അ​മി​നോ അ​മ്ല​ങ്ങ​ൾ​ക്ക് രോ​ഗ​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ​ക​ളെ അ​ക​റ്റി​നി​ർ​ത്താ​നു​ള്ള ആ​ന്റി​ബ​യോ​ട്ടി​ക് ഗു​ണം കൂ​ടി​യു​ണ്ടെ​ന്ന് ഇ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ട്ടു​ണ്ട്.

ആ​ട്ടി​ൻ പാ​ലി​ലെ ലാ​ക്ടോ​ഫെ​റി​ൻ മാം​സ്യ​ത​ന്മാ​ത്ര​ക​ൾ​ക്കും ഈ ​ഗു​ണ​മു​ണ്ട്.ആ​മാ​ശ​യ​ത്തി​ലെ അ​ധി​ക അ​മ്ല​ത്വ​ത്തെ / അ​സി​ഡി​റ്റി​യെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള ബ​ഫ​റി​ങ് ഗു​ണ​വും ആ​ട്ടി​ൻ പാ​ലി​നു​ണ്ട്. ആ​ട്ടി​ൻ പാ​ലി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ എ​ൽ. ഗ്ലൂ​റ്റാ​മി​ൻ എ​ന്ന അ​മി​നോ അ​മ്ല​മാ​ണ് ഈ ​ഗു​ണ​ത്തി​ന് കാ​ര​ണം.ശ​രീ​ര​ത്തി​ന് ഏ​റെ ആ​വ​ശ്യ​മാ​യ ടോ​റി​ൻ അ​മി​നോ​അ​മ്ല​ത്തി​ന്റെ അ​ള​വും ആ​ട്ടി​ൻ പാ​ലി​ൽ ഏ​റെ​യു​ണ്ട് .

ത്വ​ക്കി​ന്‍റെ​യും ക​ണ്ണി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് അ​നി​വാ​ര്യ​മാ​യ ജീ​വ​കം എ, ​ജീ​വ​കം സി, ​ബി, ഇ, ​ഡി, കെ, ​ഇ​രു​മ്പ്, കാ​ത്സ്യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, സി​ങ്ക്, സെ​ലി​നി​യം തു​ട​ങ്ങി​യ ധാ​തു​ജീ​വ​ക​ങ്ങ​ളു​ടെ​യു​മെ​ല്ലാം ക​ല​വ​റ​കൂ​ടി​യാ​ണ് ആ​ട്ടി​ല്‍പാ​ല്‍.

ഈ ​ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​പ​ണ​നം ന​ട​ത്താ​ന്‍ സാ​ധി​ച്ചാ​ല്‍ മി​ക​ച്ച ആ​ദാ​യം ആ​ട്ടി​ന്‍ പാ​ലി​ല്‍നി​ന്ന് ല​ഭി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

Tags:    
News Summary - Income from goat's milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.