കാക്കനാട്: കാർഷിക രംഗത്ത് വ്യത്യസ്ഥത തീർത്ത് മാതൃകയാകുകയാണ് കാക്കനാട് തുതിയൂർ സ്വദേശിയായ യുവകർഷകൻ ഒരുമ വിജയൻ. വിവിധയിനം പച്ചക്കറികൾ, കരനെൽ കൃഷി, വാഴകൃഷി, ജമന്തിപ്പൂ കൃഷി എന്നിവയിൽ നൂറുമേനി വിജയം കൈവരിച്ച ഇദ്ദേഹം സൂര്യകാന്തിപ്പൂ കൃഷിയിലും മികച്ച വിളവ് നേടിയിരിക്കുകയാണ്. കര്‍ഷക കുടുംബമാണ് വിജയന്റേത്. അമ്മ ഭവാനി, സഹോദരങ്ങളായ ശശി, ഷാജി, ഗിരീഷ് ഉള്‍പ്പെടെ മുഴുവന്‍ കുടുംബാംഗങ്ങളും പൂര്‍ണ പിന്തുണയോടെ കൃഷിയിടത്തിലുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് ബെന്തിപ്പൂ കൃഷിയിൽ വിജയം കൈവരിച്ച വിജയൻ ഒരു പരീക്ഷണം എന്ന നിലയിലാണ് 40 സെന്റ് ഭൂമിയില്‍ സൂര്യകാന്തി കൃഷി ആരംഭിച്ചത്. തൃശൂരിൽ നിന്ന് വിത്ത് എത്തിച്ചാണ് കൃഷി തുടങ്ങിയത്.
പൂര്‍ണമായും ജൈവ രീതിയിലായിരുന്നു കൃഷി. ചാണകം മാത്രമാണ് വളമായി ഉപയോഗിച്ചത്. സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ പാടം കാക്കനാട്ടും പരിസരങ്ങളിലുമുള്ള പ്രായമേറിയവർക്കും, കുട്ടികൾക്കും കാണാനും അവസരമുണ്ടെന്ന് വിജയൻ പറയുന്നു. മുമ്പ് ഗുണ്ടല്‍പേട്ടില്‍ മാത്രം കാണാന്‍ കഴിഞ്ഞിരുന്ന പൂവസന്തം തൃക്കാക്കരയിലും കാണാനായതിന്റെ സന്തോഷത്തിലാണ് കാഴ്ചക്കാരെല്ലാം. തുതിയൂരിലെ സൂര്യകാന്തി പാടത്തേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് ദിവസേനയെത്തുന്നത്. സ്വന്തം കൃഷിയിടത്തിലും, കാക്കനാട് കുന്നുംപുറത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിലും ജില്ല കൃഷി കാര്യാലയത്തിന്റെഞ സഹായത്തോടെ അഞ്ഞൂറിലേറെ നേന്ത്രവാഴ വിത്തുകൾ പാകിയും മികവ് കാണിച്ചു.
കൃഷിയില്‍ പുതുമ പരീക്ഷിക്കുന്ന വിജയന് ജില്ലയിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മത്സ്യ കൃഷിയും മുട്ടക്കോഴി കൃഷിയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വിജയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.