കാളികാവ്: ജാതിക്ക ഉൽപാദനക്കുറവിൽ വലഞ്ഞ് സംസ്ഥാനത്തെ ജാതി കർഷകർ. കഴിഞ്ഞ വേനലിലെ ഉയർന്ന താപനിലയയിൽ പിടിച്ചു നിൽക്കാനാവാതെ പലതോട്ടങ്ങളിലും ജാതിക്ക കൊഴിഞ്ഞു വീണത് വലിയ തോതിൽ ഉൽപാദനം കുറയാൻ ഇടയാക്കിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഉത്പാദനത്തിൽ 20 ശതമാനത്തോളം കുറവുണ്ടെന്ന് കർഷകർ പറയുന്നു.
വിപണികളിൽ എത്തുന്നതിൽ ഏറിയ പങ്കും ഉണക്കം കൂടിയ ചരക്കാണെങ്കിലും ജലാംശം കൂടുതലാണെന്ന കാരണം ഉന്നയിച്ച് വൻകിടക്കാർ വില ഇടിക്കുന്നതായും ഉൽപാദകർ പറയുന്നു. വിദേശ വിപണികളിലും ഇന്ത്യൻ ജാതിക്കയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. മറ്റ് വിപണികളിൽനിന്ന് കുറഞ്ഞനിരക്കിൽ ജാതിക്ക എത്തിയത് ഇന്ത്യൻ വിപണിയെ ബാധിച്ചു. മരുന്ന്, കറിമസാലകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ജാതി ഉൽപന്നങ്ങൾ കാര്യമായി ഉപയോഗിക്കുന്നത്.
കേരളമാണ് ജാതിക്ക ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. രാജ്യത്തെ മൊത്തം ഉത്പാദനത്തിൽ 90 ശതമാനത്തിന് മുകളിൽ കേരളത്തിന്റെ സംഭാവനയാണ്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഏതാണ്ട് 15,000 ടൺ ജാതിക്കയാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. പച്ച ജാതിക്കക്ക് കിലോഗ്രാമിന് 350 മുതൽ 400 രൂപ വരെയും ജാതിപ്പരിപ്പിന് 650 രൂപ വരെയും വിലയുണ്ട്. ജാതി പത്രിക്ക് കിലോഗ്രാമിന് 1500 മുതൽ 2400 രൂപ വരെ ലഭിക്കുന്നുണ്ട്. എന്നാൽ ഉൽപാദനക്കുറവും വിപണിയിലെ വിലയിടിവും കാരണം മികച്ച വില കൊണ്ട് ജാതി കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.