തിരുവനന്തപുരം: 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും നാളികേര സംഭരണത്തിന് സർക്കാർ അനുമതി നൽകിയതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്‌തൃതി അഞ്ച് ഏക്കറായിരുന്നു.
അഞ്ച് ഏക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെ കൂടി കൊപ്ര സംഭരണ പദ്ധതിയിലെ ഗുണഭോക്താക്കളാക്കണമെന്ന ആവശ്യം കൊപ്ര സംഭരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റി ചർച്ച ചെയ്യുകയും, 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും കൊപ്ര സംഭരണത്തിനായി പച്ചത്തേങ്ങ സംഭരിക്കുന്നതിന് ശുപാർശ നൽകുകയും ചെയ്തിരുന്നു.
സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ പച്ച തേങ്ങാ സംഭരണത്തിലും നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിന്റെ ഭാഗമായ പച്ചതേങ്ങ സംഭരണത്തിനും 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും പച്ചതേങ്ങ സംഭരിക്കുന്നതിന് അനുമതി നൽകിയെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.