മട്ടുപ്പാവ് കൃഷിയിലും ഒരുകൈ നോക്കി സിന്ധു ഉല്ലാസ്

മൂ​വാ​റ്റു​പു​ഴ: ക​വി​ത എ​ഴു​തു​ന്ന​തി​നൊ​പ്പം മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ലും ഒ​രു കൈ ​നോ​ക്കു​ക​യാ​ണ് വാ​ഴ​പ്പി​ള്ളി ചാ​രു​ത​യി​ൽ സി​ന്ധു ഉ​ല്ലാ​സ്. വീ​ടി​ന് ചു​റ്റു​മു​ള്ള 10 സെ​ന്റ് പു​ര​യി​ട​ത്തി​ലും ടെ​റ​സി​ലും ത​ന്റെ വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​വ സ്വ​യം കൃ​ഷി ചെ​യ്​​തെ​ടു​ക്കു​ക​യാ​ണ്. കാ​ച്ചി​ൽ, ചേ​മ്പ്, ചേ​ന, ചെ​റു​കി​ഴ​ങ്ങ്, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​ക്കൊ​പ്പം ത​ന്റെ ചെ​റി​യ ടെ​റ​സി​ൽ പ​ച്ച​ക്ക​റി കൂ​ടി കൃ​ഷി ചെ​യ്യു​ന്നു​ണ്ട് സി​ന്ധു. നി​ര​വ​ധി ഗ്രോ ​ബാ​ഗു​ക​ളി​ലാ​യി പ​ച്ച​മു​ള​ക്, ത​ക്കാ​ളി, വെ​ണ്ട, വ​ഴു​ത​ന, ചീ​ര എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തു വ​രു​ന്ന​ത്.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ ഈ ​കൃ​ഷി​യി​ൽ നി​ന്ന് കി​ട്ടാ​റു​ണ്ടെ​ന്ന് സി​ന്ധു പ​റ​യു​ന്നു. കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​യാ​യ സി​ന്ധു പ​രി​ഷ​ത്ത് ഉ​ൽ​പ​ന്ന​മാ​യ കി​ച്ച​ൻ ബി​ന്നി​ൽ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ച്ചു​ണ്ടാ​ക്കു​ന്ന വ​ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വീ​ടി​ന് ചു​റ്റും പേ​ര, റ​മ്പൂ​ട്ടാ​ൻ, മാ​വ്, പ്ലാ​വ്, സ​പ്പോ​ട്ട ഇ​രു​മ്പ​ൻ​പു​ളി, ഓ​റ​ഞ്ച്, പ​ല​ത​രം വാ​ഴ​ക​ൾ, പാ​ഷ​ൻ ഫ്രൂ​ട്ട്, പൂ​ച്ചെ​ടി​ക​ൾ ഇ​ല ചെ​ടി​ക​ൾ എ​ന്നി​വ​യും ന​ട്ടു​വ​ള​ർ​ത്തു​ന്നു​ണ്ട്. വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ ല​ഭി​ക്കു​ന്ന​ത് മാ​ത്ര​മ​ല്ല മ​ണ്ണി​ൽ ഇ​റ​ങ്ങു​മ്പോ​ൾ മ​ന​സ്സി​ന് ല​ഭി​ക്കു​ന്ന സം​തൃ​പ്തി പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​താ​ണ​ന്നും അ​വ​ർ പ​റ​യു​ന്നു. മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി ചാ​രു​ത​യി​ൽ ഉ​ല്ലാ​സി​ന്‍റെ ഭാ​ര്യ​യാ​യ സി​ന്ധു കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രി​യാ​ണ്.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കൂ​ടി​യാ​യ സി​ന്ധു വാ​യ​ന, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യാ​ത്ര​ക​ൾ എ​ന്നി തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കൃ​ഷി​യി​ലും മാ​തൃ​ക​യാ​കു​ക​യാ​ണ്. സി​ന്ധു​വി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സീ​നി​യ​ർ സൂ​പ്ര​ണ്ടാ​യ ഭ​ർ​ത്താ​വ് ഡി. ​ഉ​ല്ലാ​സ് ഒ​പ്പ​മു​ണ്ട്.  

Tags:    
News Summary - sindhu active in terraced cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.