ഇ​ട​മ​ല​ക്കു​ടി വ​നം വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ പു​തി​യ ഏ​ലം ഡ്ര​യ​ർ യൂ​നി​റ്റ്

ഏലക്ക ഉണക്കാൻ സംവിധാനമൊരുക്കി വനം വകുപ്പ്

അ​ടി​മാ​ലി: ഇ​ട​മ​ല​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ഏ​ല​ക്ക യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഉ​ണ​ക്കു​ന്ന​തി​ന്​ സം​വി​ധാ​ന​മൊ​രു​ക്കി വ​നം വ​കു​പ്പ്. ഇ​ട​മ​ല​ക്കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നം വി​ക​സ​ന ഏ​ജ​ൻ​സി​യാ​ണ് പു​തി​യ ഏ​ലം ഡ്ര​യ​ർ യൂ​നി​റ്റ് ത​യാ​റാ​ക്കി​യ​ത്. മൂ​ന്നാ​ർ ഗൂ​ഡാ​ർ​വി​ള റോ​ഡി​ലു​ള്ള സെ​ൻ​ട്ര​ൽ ന​ഴ്സ​റി​യി​ലാ​ണ് ദി​വ​സ​വും 300 കി​ലോ​വ​രെ ഏ​ല​ക്ക ഉ​ണ​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​വും മ​റ്റു സൗ​ക​ര്യ​വും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

യു.​എ​ൻ.​ഡി.​പി സ​ഹാ​യ​ത്തോ​ടെ ഒ​മ്പ​ത്​ ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ്​ പ​ദ്ധ​തി. ഇ​ട​മ​ല​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ കൃ​ഷി ചെ​യ്യു​ന്ന ഏ​ല​ക്ക ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​മൊ​ഴി​വാ​ക്കി വ​നം വി​ക​സ​ന ഏ​ജ​ൻ​സി​യാ​ണ് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി വാ​ങ്ങു​ന്ന​ത്. പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച്​ കൃ​ഷി ചെ​യ്യു​ന്ന ഏ​ല​ക്ക​ക്ക്​ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ധു​നി​ക ഡ്ര​യ​ർ യൂ​നി​റ്റ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ ഡി.​എ​ഫ്.​ഒ രാ​ജു കെ. ​ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു.

Tags:    
News Summary - The forest department has set up a system to dry cardamom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.