കുട്ടനാട്: പാടങ്ങളിൽനിന്ന് വെള്ളം ഒഴിയാതെ നിൽക്കുന്നത് കുട്ടനാട്ടിലെ പുഞ്ച കൃഷി വൈകാൻ കാരണമാകും. മഴക്ക് ശമനമുണ്ടായതോടെ ഒട്ടുമിക്ക സ്ഥലങ്ങളിലെയും വെള്ളക്കെട്ട് കുറഞ്ഞെങ്കിലും പുളിങ്കുന്ന് ഉൾപ്പെടെയുള്ള താഴ്ന്ന ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. രാവിലെയും വൈകീട്ടുമുള്ള വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരുന്നതിനാൽ നടവഴികളിലുൾപ്പെടെ വെള്ളം കെട്ടി നിൽക്കുകയാണ്.
വേലിയേറ്റ സമയമായ രാവിലെ ആറ് മുതൽ 10 മണി വരെയും വൈകീട്ടും താഴ്ന്ന പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളിലെ മുറ്റത്തും വെള്ളമെത്തും. മടവീഴ്ച ഭീഷണി ഒഴിവായെങ്കിലും വേലിയേറ്റ സമയത്തുണ്ടാകുന്ന വെള്ളം പാടശേഖരങ്ങളിൽ കൂടുതലായതിനാൽ പബിങ് ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അതിനാൽ പുഞ്ച കൃഷിയും വൈകുന്ന സ്ഥിതിയാണ്. വേലിയേറ്റ സമയത്തുണ്ടാകുന്ന വെള്ള മേറ്റത്തിന് കുറവുണ്ടായാൽ മാത്രമേ പമ്പിങ് ആരംഭിക്കാൻ കഴിയൂ..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.