കോഴിക്കോട്: അധ്വാനിക്കാൻ മനസുണ്ടെങ്കിൽ വരുമാനം വീട്ടിൽ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് കാക്കൂർ സ്വദേശികളായ ഷീബയും സുഹൃത്തുക്കളും. മത്സ്യക്കൃഷി, നെൽകൃഷി, പച്ചക്കറി കൃഷി തുടങ്ങിയവയാണ് ഷീബയും അയൽവാസികളും ചേർന്ന് തുടങ്ങിയത്. ഷീബ, ഗിരിജ, സീന, ഷീബ എന്നീ നാലു പേരാണ് മത്സ്യക്കൃഷി തുടങ്ങിയത്.
ഇതിൽ ഒരു ഷീബയുടെ കുട്ടി ഭിന്നശേഷിക്കാരിയായിനാൽ ഇവർക്ക് വീട് വിട്ട് പുറത്തുേപാകാനാകില്ല. അതിനാൽ വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാവുന്ന ജോലികൾ അന്വേഷിക്കുേമ്പാഴാണ് പഞ്ചായത്ത് മത്സ്യക്കൃഷിക്ക് സഹായം നൽകുന്നുണ്ടെന്ന് അറിഞ്ഞത്. അങ്ങനെയാണ് രണ്ട് സെൻറ് സ്ഥലത്ത് പടുതക്കുളം നിർമിച്ചത്. അസം വാള എന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. നിലവിൽ 1500 കുഞ്ഞുങ്ങൾ ഉണ്ട്. രണ്ടുമാസമായി മത്സ്യക്കൃഷി തുടങ്ങിയിട്ടെന്ന് ഷീബ പറഞ്ഞു.
അയൽവാസിയായ മറ്റൊരു സ്ത്രീയെക്കൂടി ചേർത്ത് ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷിയും നടത്തുന്നുണ്ടെന്ന് ഷീബ പറഞ്ഞു. ഫെബ്രുവരി പകുതിയോടെ നെൽകൃഷി വിളവെടുത്തു. ജനുവരിയിൽ പെയ്ത മഴമൂലം പുല്ലും കുറേ വിത്തും നഷ്ടമായി. എന്നാലും നല്ല വിളവ് ലഭിച്ചിട്ടുണ്ട്. ഇനി ഏപ്രിലിലോടെയാണ് വിത്ത് വിതക്കുകയെന്നും ഷീബ പറഞ്ഞു. ഇത് കൂടാതെ പച്ചക്കറി കൃഷിയും പശു, കോഴി വളർത്തലും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.