തിരൂരങ്ങാടി: അലങ്കാര മത്സ്യകൃഷിയിൽ വിജയഗാഥ രചിച്ച് നാല് യുവാക്കൾ. തെന്നല അപ്പിയത്ത് സ്വദേശികളായ പച്ചായി മുഹമ്മദ് സവാദ് (20), പച്ചായി മുഹമ്മദ് സൻഫീർ (22), പച്ചായി മുഹമ്മദ് മഹറൂഫ് (20), പച്ചായി മുഹമ്മദ് മുനവ്വിർ (20) എന്നിവരാണ് അലങ്കാര മത്സ്യകൃഷിയിൽ വിജയം കൈവരിച്ചത്.
കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇവർ ഓൺലൈനായി വിപണം നടത്തുന്നുണ്ട്. സഹോദരങ്ങളായ സൻഫീറിെൻറയും മഹറൂഫിെൻറയും വീടിെൻറ പിൻവശത്ത് അഞ്ച് സെൻറ് സ്ഥലത്താണ് മത്സ്യകൃഷി നടത്തുന്നത്. ചില്ലി മെസൈക്ക് സബോയർ, ആൽബിനോ ഫുൾ റെഡ് ബ്ലൂയർ, ആൽബിനോ ഫുൾ റെഡ്, പ്ലാറ്റിനം റെഡ് ബിഗ്യർ, എച്ച്.ബി ബ്യൂ ഓവർ ടൈൽ, ആൽബിനോ പ്ലാറ്റിനം വൈറ്റ്, വൈറ്റ് ടെക്സ്ഡോ സോളോ റിബൺ, ഫുൾ ഗോൾഡ് ഡംബോയർ, സാൻറാ ക്ലോസ് എന്നീ ഇനങ്ങളാണ് പ്രധാനമായുള്ളത്.
ഒരു വർഷത്തോളമായി ഇവർ അലങ്കാര മത്സ്യകൃഷിയിലേക്ക് ഇറങ്ങിയിട്ട്. തുടക്കത്തിൽ ഷീറ്റിനും മീൻവളർത്തൽ ബോക്സുകൾക്കുമായി പണം കുറെ ചെലവഴിക്കേണ്ടിവന്നു. വിലകൂടിയ ഇനമടക്കം ഓരോ ജോഡിയാണ് തുടക്കത്തിൽ വാങ്ങിയത്. ഇവയുടെ കുഞ്ഞുങ്ങൾ വിൽപനക്ക് ഒരുങ്ങാൻ ആറ് മാസത്തോളം വേണ്ടിവന്നു. ഒരു ജോഡിക്ക് 100 രൂപ മുതൽ 1000 രൂപ വരെയുള്ള മത്സ്യങ്ങളുണ്ട്.
തെന്നല ഗപ്പി ഫാം എന്ന പേരിൽ ഫേസ്ബുക്കിൽ വിൽപന ഗ്രൂപ്പുണ്ട്. പത്തോളം വാട്സ് ആപ്പ് ഗ്രൂപ്പുകളും. മറ്റുള്ളവരുടെ 120 വാട്സ് ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും വിൽപന നടത്തുന്നുണ്ട്. പുറത്ത് നിന്നുള്ളവർക്ക് കൊറിയർ സർവിസ് വഴി എത്തിച്ച് നൽകും. പ്രതിമാസം 50,000 രൂപ മത്സ്യ വിപണനത്തിലൂടെ ഇവർ ഉണ്ടാക്കുന്നു. സവാദ് ഡിഗ്രി വിദ്യാർഥിയും മഹറൂഫ് പി.ജി വിദ്യാർഥിയുമാണ്. സൻഫീർ അധ്യാപകനാണ്. മുനവ്വിർ സ്വകാര്യ കടയിൽ ജീവനക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.