ഇന്ത്യൻ ബാസ്ക്കറ്റ് ബാൾ ടീം
മനാമ: പശ്ചിമേഷ്യൻ യോഗ്യതാ മത്സരത്തിൽ ബഹ്റൈനെതിരെ ജയം കരസ്ഥമാക്കി ഫിബ ഏഷ്യാകപ്പ് ബാസ്കറ്റ്ബാൾ ടൂർണമെന്റിന് ടിക്കെറ്റെടുത്ത് ടീം ഇന്ത്യ. ലോക റാങ്കിങ്ങിൽ 66ാം സ്ഥാനത്തുള്ള ബഹ്റൈനെതിരെ 81ാം സ്ഥാനക്കാരായ ഇന്ത്യ 81-77 എന്ന സ്കോറിന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്. നാലാം ക്വാർട്ടറിന്റെ അവസാനം വരെ ഇന്ത്യ 62-53 എന്ന നിലയിൽ ലീഡ് നിലനിർത്തിയിരുന്നു.
എന്നാൽ കളിയുടെ അവസാനത്തിലേക്കടുത്തപ്പോൾ തിരിച്ചുവന്ന ബഹ്റൈൻ 77-75 എന്ന നിലയിലേക്ക് സ്കോർ എത്തിച്ചു. കളി സമനിലയിൽ തുടർന്ന അവസാന നിമിഷങ്ങളിൽ നാടകീയ തിരിച്ചു വരവാണ് പിന്നീട് ഇന്ത്യ കാഴ്ചവെച്ചത്. 78-77 എന്ന നിലയിൽ തുടർന്ന മത്സരം കളിഅവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ അരവിന്ദ് മുത്തുവിന്റെ സ്ട്രൈക്കിലൂടെ ലഭിച്ച മൂന്ന് പോയന്റോടെ ഇന്ത്യ പൂർണാധിപത്യം സ്ഥാപിക്കുകയായിരുന്നു. ഹർഷ് ഡാഗർ 28 പോയന്റും കൻവർ സന്ധു 15ഉം പ്രണവ് പ്രിൻസ്, മുഈൻ ഹഫീസ് എന്നിവർ 11 വീതം പോയന്റും നേടി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.