മൂന്നാറിൽ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു

തൊടുപുഴ: മൂന്നാറിൽ കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലും മണ്ണിടിച്ചിൽ. കുണ്ടളയിൽ ടെംപോട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന്​ ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹമുണ്ട്​. വഴിയരികിൽ നിർത്തിയിട്ട വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് കരുതുന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നെന്ന സംശയം പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തേക്ക് തിരിച്ചു.

റോഡിലേക്ക് കല്ലും മണ്ണും ഉൾപ്പെടെ വീണുകിടക്കുന്നതിനാൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്കാണ്. മൂന്നാറിൽ രാവിലെ ആരംഭിച്ച കനത്തമഴ തുടരുകയാണ്.

മൂന്നാർ-വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റ്​ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കുണ്ടളയിൽ നേരത്തെയും ഉരുൾപ്പൊട്ടലുണ്ടായിരുന്നു. പ്രദേശത്ത് മൂന്നു ദിവസമായി മഴ തുടരുകയാണെന്ന് ദേവികുളം എം.എൽ.എ എ. രാജ പറഞ്ഞു. 

Tags:    
News Summary - In Munnar, a landslide fell on the traveler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.