തിരുവനന്തപുരം : രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലാ കോളജിലെ എൽ.എൽ.എം. വിദ്യാർഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് കമീഷൻ നിർദേശം നൽകിയത്. 2023-24 വർഷത്തെ ഇ-ഗ്രാന്റ് ആനുകൂല്യം പൂർണമായും വിതരണം ചെയ്യാൻ ഫണ്ട് കുറവായതിനാൽ കൂടുതൽ തുക ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
തുടർന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2023-24 വർഷത്തെ ആദ്യഗഡു ആനുകൂല്യം പരാതിക്കാരന് നൽകി. സർക്കാരിൽ നിന്നും ഫണ്ട് കിട്ടുന്ന മുറക്ക് രണ്ടാം ഗഡു കൊടുക്കുമെന്ന് സിറ്റിംഗിൽ ഹാജരായ പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.