ന്യൂഡൽഹി: രാജ്യത്ത് മാർച്ച് 24,25 തീയതികളിൽ നടത്താനിരുന്ന ബാങ്ക് സമരം മാറ്റിവെച്ചു. ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഐ.ബി.എയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം മാറ്റിവെക്കാൻ തീരുമാനിച്ചത്. അഞ്ച് ദിവസത്തെ ജോലിയിൽ ഉൾപ്പടെ അനുഭാവപൂർവമായ സമീപനമുണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും ബാങ്ക് ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു.
റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങളിൽ തുടർ ചർച്ചകൾ ഉണ്ടാവുമെന്നും ഐ.ബി.എ ഉറപ്പ് നൽകി. കേന്ദ്രസർക്കാറിന്റെ പ്രതിനിധിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. നിലവിലെ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് അറിയിച്ച ജീവനക്കാരുടെ സംഘടനകൾ തുടർ ചർച്ചകൾ ഏപ്രിൽ മൂന്നാംവാരത്തിൽ നടത്തുമെന്നും അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ മാർച്ച് 24-25 തീയതികളിൽ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റുകയാണെന്നും സംഘടനകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.