കൊച്ചി: കനേഡിയൻ കമ്പനിക്ക് കാത്തലിക് സിറിയൻ ബാങ്കിെൻറ 51 ശതമാനം ഒാഹരികൾ കൈമാറാനുള്ള നീക്കത്തിനിടെ ബാങ്കിെൻറ നിർണായക ബോർഡ് യോഗം ഇന്ന് തൃശൂരിൽ നടക്കും. തൃശൂരിലെ ജോയ്സ് ഹോട്ടലിലാവും യോഗം നടത്തുക. യോഗത്തിനു ശേഷം ഇത് സംബന്ധിച്ച് പത്രസമ്മേളനവും ഉണ്ടാവുെമന്നാണ് അറിയുന്നത്.
കാത്തലിക് സിറയൻ ബാങ്കിെൻറ 51 ശതമാനം ഒാഹരികളാണ് കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് ബാങ്ക് കൈമാറാൻ ഉദ്ദേശിക്കുന്നത്. ഇതാദ്യമായാണ് പ്രാദേശിക സ്വകാര്യ ബാങ്കിനെ വിദേശ നിക്ഷേപകൻ ഏറ്റെടുക്കുന്നത് . ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി, ഫെഡറൽ ബാങ്ക്, ബ്രിഡജ് ഇന്ത്യ, എഡ്ലിവൈസ് എന്നിവക്കെല്ലാം കാത്തലിക് സിറിയൻ ബാങ്കിൽ ഒാഹരി പങ്കാളിത്തമുണ്ട്. ഇതിൽ യൂസഫലിയെ പോലുള്ളവർക്ക് ഒാഹരി കൈമാറ്റത്തിൽ അതൃപ്തിയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒാഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഫെയർഫിക്സ് തലവൻ േപ്രം ശ്രീവാസ്തവ റിസർവ് ബാങ്ക് ഗവർണറുമായും ഡെപ്യൂട്ടി ഗവർണറുമായും കൂടിക്കാഴ്ച നടത്തിയതായാണ് അറിവ്. ആർ.ബി.െഎയുടെ കൂടി അനുമതി ഇൗ ഇടപാടിന് ആവശ്യമാണ്.
അതേ സമയം തീരുമാനത്തെ കുറിച്ച് തങ്ങളുടെ അറിവ് പരിമിതമണെന്ന് സി.എസ്.ബി സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി കുര്യൻ മാത്യു അറിയിച്ചു. യൂസഫലിക്ക് ബാങ്കിൽ 4.9 ശതമാനം ഒാഹരിയുണ്ട്. അതുകഴിഞ്ഞാൽ ഫെഡറൽ ബാങ്ക് , യെഡ്ലിവെയ്സ്, ടോക്കിയോ ലൈഫ് ഇൻഷൂറൻസ് എന്നിവക്കാണ് ബാങ്കിൽ കൂടുതൽ ഒാഹരി പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.