തിരുവനന്തപുരം: അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലുകൾ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗം. ഇതിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്കരിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ എട്ട് ലക്ഷം തൊഴിലുകളാവും ഉറപ്പാക്കുക. സ്ത്രീകൾക്ക് ഇതിൽ പ്രത്യേക പ്രാതിനിധ്യം ഉണ്ടാവുമെന്നും ധനമന്ത്രി അറിയിച്ചു.
20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകും തൊഴിലുറപ്പാക്കുക. 50 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകും. വീടുകൾക്കടുത്ത് തൊഴിലുറപ്പാക്കുന്ന വർക്ക് നീയർ പദ്ധതിക്ക് 20 കോടിയാവും നീക്കിവെക്കുക.
കോവിഡിനെ തുടർന്ന് പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തുന്നവർക്ക് കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ പ്രത്യേക വായ്പ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.