ന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാര കണക്കിൽ ചൊവ്വാഴ്ചവരെ സംസ്ഥാനങ്ങൾക്ക് നൽകേണ്ട മുഴുവൻ തുകയും കൈമാറിയതായി കേന്ദ്രസർക്കാർ. കേരളത്തിന് 5,693 കോടി രൂപ ലഭിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കുമായി മേയ് 31 വരെയുള്ള കണക്കിൽ 86,912 കോടി രൂപയാണ് നൽകിയത്. ജി.എസ്.ടി നഷ്ടപരിഹാര നിധിയിൽ ഉണ്ടായിരുന്നത് 25,000 കോടി മാത്രമാണെങ്കിലും ബാക്കി തുക കേന്ദ്രസർക്കാറിന്റെ മറ്റു വരുമാനമാർഗങ്ങളിൽനിന്ന് എടുത്തുകൊടുക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു. അങ്ങനെ നൽകിയ തുക പിന്നീട് സെസ് പിരിഞ്ഞുകിട്ടുമ്പോൾ കേന്ദ്രത്തിന്റെ കണക്കിലേക്ക് വരവുവെക്കും.
ജി.എസ്.ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങൾക്കുണ്ടാവുന്ന നഷ്ടം ആദ്യത്തെ അഞ്ചു വർഷം അതാതു വർഷങ്ങളിൽ നികത്തിക്കൊടുക്കാൻ കേന്ദ്രസർക്കാർ നിയമാനുസൃതം ബാധ്യസ്ഥമാണ്. അതനുസരിച്ചാണ് തുക കൈമാറ്റം. ഇതിന് സെസ് പിരിക്കുന്നുണ്ട്. രണ്ടു മാസം കൂടുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് വിഹിതം കൈമാറുന്നത്. ജനുവരിയിൽ ബാക്കിനിന്നതും ഫെബ്രുവരി, മാർച്ച് മാസങ്ങളിലേതുമാണ് ഇപ്പോൾ നൽകിയത്. മഹാരാഷ്ട്രയുടെ വിഹിതമാണ് ഏറ്റവും കൂടുതൽ -14,145 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.