വ്യാവസായിക ഉൽപാദന തളർച്ച തിരിച്ചടിയായി; വളർച്ചയിൽ ഇടിവ്

ന്യൂഡൽഹി: വ്യാവസായിക മേഖലയിലെ ഉൽപാദന തളർച്ചമൂലം നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചയിൽ ഇടിവ്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022-23 ഒക്ടോബർ-ഡിസംബർ പാദത്തിലെ സാമ്പത്തിക വളർച്ച 4.4 ശതമാനമാണ്.

ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇത് 6.3 ശതമാനവും 2021 ഒക്ടോബർ-ഡിസംബറിൽ 11.2 ശതമാനവുമായിരുന്നെന്ന് ദേശീയ സ്ഥിതിവിവര ഓഫിസ് അറിയിച്ചു. അതേസമയം, നടപ്പ് സാമ്പത്തിക വർഷം രാജ്യം ഏഴു ശതമാനം വളർച്ച നേടുമെന്നാണ് കേന്ദ്ര സർക്കാറിന്റെ പ്രതീക്ഷ.

വ്യാവസായിക ഉൽപാദന മേഖലയിലെ വളർച്ച മുൻ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 1.1 ശതമാനമാണ് കുറഞ്ഞത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 1.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വിപണിയിൽ ആവശ്യം കുറഞ്ഞതാണ് വളർച്ച നിരക്കിൽ കുറവ് രേഖപ്പെടുത്താൻ കാരണം.

Tags:    
News Summary - A slowdown in industrial production backfired; Decline in growth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.