ന്യൂഡൽഹി: കയറ്റുമതി നിരോധിച്ചിട്ടും മഹാരാഷ്ട്രയിൽനിന്ന് പ്രധാനമായും ആറ് അയൽരാജ്യങ്ങളിലേക്ക് 99,500 ടൺ ഉള്ളി കയറ്റുമതിക്ക് അനുമതി നൽകിയതായി കേന്ദ്രം. മിഡിലീസ്റ്റിലെയും ചില യൂറോപ്യൻ രാജ്യങ്ങളിലെയും വിപണിയിലേക്ക് 2000 ടൺ വെളുത്തുള്ളി കയറ്റുമതി ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.
ബംഗ്ലാദേശ്, യു.എ.ഇ, ഭൂട്ടാൻ, ബഹ്റൈൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയൽരാജ്യങ്ങളിലേക്കാണ് ഉള്ളി കയറ്റുമതിക്ക് അനുമതി നൽകിയതെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ വിളകൾ കുറഞ്ഞ പശ്ചാത്തലത്തിൽ മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ശക്തമായ ഡിമാൻഡ് നിലനിൽക്കുമ്പോഴായിരുന്നു നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.