സൂറിച്ച്: കോവിഡ് 19 മൂലം ഫുട്ബാൾ ലോകത്തിന് 14 ബില്യൺ ഡോളറിെൻറ നഷ്ടമുണ്ടാകുമെന്ന് ഫിഫ. വരുമാനത്തിെൻറ മൂന്നിലൊന്നും കോവിഡ് മൂലം ഇല്ലാതാകും. ക്ലബ്, ദേശീയ മൽസരങ്ങളെല്ലാം ചേർത്താൽ 46 ബില്യൺ ഡോളറാണ് ആകെ വരുമാനം.
ഫിഫ കോറോണ വൈറസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ ഒലി റെന്നാണ് നഷ്ടത്തിെൻറ കണക്കുകൾ പുറത്ത് വിട്ടത്. നിലവിലെ ഫുട്ബാൾ ലോകത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഫിഫ കണക്കുകൾ തയാറാക്കിയത്. പല രാജ്യങ്ങളിലും ഫുട്ബാൾ ടൂർണമെൻറുകൾ പുനഃരാരംഭിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്നും ഫിഫ അറിയിച്ചു.
ഫുട്ബാളിനെ കോവിഡ് ഗുരുതരമായി ബാധിച്ചു. വിവിധ തലങ്ങളിൽ അത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രൊഫഷണൽ ഫുട്ബാൾ ക്ലബുകളിലാണ് സ്ഥിതി അതീവരൂക്ഷമെന്നും റെൻ പറഞ്ഞു. ഇതുവരെ കോവിഡ് മൂലം പ്രതിസന്ധിയിലായ ഫുട്ബാൾ ലോകത്തെ സഹായിക്കുന്നതിനായി 1.5 ബില്യൺ ഡോളർ ഫിഫ നൽകിയിട്ടുണ്ട്. 2.7 ബില്യൺ ഡോളറാണ് ഫിഫയുടെ കരുതൽ ധനശേഖരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.