ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ച് കിഴക്കൻ പ്രവിശ്യ മാനേജ്‌മെന്റ് പ്രതിനിധികൾ വിശദീകരിക്കുന്നു.

വൻ ഓഫറുകളും സമ്മാന പദ്ധതികളുമായി കിഴക്കൻ പ്രവിശ്യ ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ഇന്ന് മുതൽ

അൽകോബാർ: ഒട്ടേറെ കാഴ്ച്ചകളും കൗതുകങ്ങളും ഒരുക്കി ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ കിഴക്കൻ പ്രവിശ്യ ഔട് ലറ്റുകളിൽ ഇന്ന് ആരംഭിക്കും. അടുത്തമാസം ആറു വരെ നീണ്ടു നിൽക്കുന്ന മേളയിൽ വൻ ഓഫറിൽ ഷോപ്പിംഗ് നടത്താനും സമ്മാനങ്ങൾ നേടാനും അവസരമുണ്ടെന്ന് ലുലു മാനേജ്‌മന്റ്‌ അറിയിച്ചു. അൽകോബാർ, ദമ്മാം, ജുബൈൽ, അൽ അഹ്സ ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യയിലെ എല്ലാ ഔട് ലറ്റുകളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച് വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം വളരെ വ്യത്യസ്തമായ രീതിയിൽ ഒരുക്കാനാണ് സംഘാടകരുടെ തീരുമാനം. പ്രവചനാതീതമായ ഒരു അതിഥിയാകും മേളക്ക് ഉദ്ഘാടകനായി എത്തുക.

ഭക്ഷ്യ വിപണന മേളക്കൊപ്പം ഫുഡ് ആൻഡ് ഫൺ ഫെസ്റ്റിവൽ കൂടിയാകും ഇത്. ചെണ്ട മേളം, വിവിധ കലാകാരന്മാരുടെ ഫ്യൂഷൻ സ്റ്റേജ് പ്രോഗ്രാമുകൾ, സർക്കസ്, വ്യത്യസ്ത കലാരൂപങ്ങളുടെ ഒത്തുചേരൽ, ടിക് ടോക് ചലഞ്ച് സീസൺ 4 മത്സരം, ബ്യൂട്ടി ഇവൻറ് ഉൾപ്പെടെ നിരവധി കൗതുകകരവും വിനോദ, വിജ്ഞാനപ്രദവുമായ പരിപാടികൾ വർണ്ണാഭമായി വിവിധ ദിവസങ്ങളിൽ സംഘടിപ്പിക്കും.

അനവധി ഫുഡ് സ്റ്റാളുകൾ മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന തനത് വിഭവങ്ങളുമായി നാടൻ തട്ടുകടകൾ മുതൽ കളിപാട്ടങ്ങളുടെ കലവറ വരെ ഉണ്ടായിരിക്കും. വിവിധ തരം കോഴിക്കോടൻ ഹൽവ, നാടൻ തട്ട് ദോശ, കട്ടൻ കാപ്പി, കപ്പ പുഴുക്ക്, മുളക് ചമ്മന്തി, കുലുക്കി സർബത്ത്, പൊരി വിഭവങ്ങൾ, ഉപ്പിലിട്ടത്, വിവിധ തരം ബിരിയാണി തുടങ്ങിയവ മേളയിൽ പങ്കെടുക്കുന്നവർക്ക് പുത്തൻ അനുഭവമാകും. കൂടാതെ വിവിധ രാജ്യങ്ങളിലെ സ്വദേശി തനത് രുചി വിഭവങ്ങളിൽ കയ്യൊപ്പ് ചാർത്തിയവർ ലൈവ് പാചകവുമായി മേളയിൽ പങ്കാളിത്തം വഹിക്കും.

നാട്ടിലെ പൂരത്തിന് സമാനമായ കാഴ്ച കൗതുകങ്ങളാകും ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ദിനങ്ങൾ സമ്മാനിക്കുക. കുട്ടികൾക്കും മുതിന്നവർക്കുമെല്ലാം വിവിധ മത്സരങ്ങളിലും വിനോദ പരിപാടികളിലും പങ്കെടുത്ത് സമ്മാനർഹരാകാനും അവസരമുണ്ട്. കുട്ടികൾക്കായി ഗെയിമിംഗ് സോണും ക്രമീകരിച്ചിട്ടുണ്ട്. 50,000 റിയാലിൻ്റെ ഗിഫ്റ്റ് വൗച്ചറുകൾ ഇക്കാലയളവിൽ പർച്ചേസ് ചെയ്യുന്നവരെ തേടി എത്തുമെന്നും ഭക്ഷ്യ ഉത്പന്നങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾക്കും വൻ വിലക്കിഴിവും ഫെസ്റ്റിവൽ ഉറപ്പ് വരുത്തുന്നുണ്ടെന്നും ലുലു കിഴക്കൻ പ്രവിശ്യ റീജണൽ മാനേജർ സലാം സുലൈമാനും, കൊമേഴ്സ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദും അറിയിച്ചു.

Tags:    
News Summary - Eastern Province Lulu Shopping Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.