കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 36,720യിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ വില പത്തു രൂപ താഴ്ന്ന് 4590എല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്.
ഇന്നലെ ഒരു പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഈ മാസം 12ന് ഒറ്റയടിക്ക് പവന് 800 രൂപ കൂടിയ ശേഷം സ്വർണവിലയിൽ ചാഞ്ചാട്ടം ദൃശ്യമാണ്. യുക്രൈൻ യുദ്ധ പ്രതിസന്ധി മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ പ്രതീക്ഷ വെക്കുന്നതിനാലാണ് ഇതെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.