കൊച്ചി: രണ്ടുദിവസം മുൻപ് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കുത്തനെ കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെവില 37,080 രൂപയായി. ഒരു ഗ്രാം സ്വർണവില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി.
സ്വർണവിലയിൽ ഇന്നലെ 320 രൂപയുടെ കുറവാണ് ഉണ്ടായത്. രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് പവന് കുറഞ്ഞത്.
റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്.
രാവിലെ 680 രൂപ കൂടിയ പവന് വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. എന്നാൽ പിറ്റേന്നു തന്നെ ഓഹരി വിപണി തിരിച്ചു കയറി. ഇതോടെ സ്വർണവില കുറയുന്ന പ്രവണതയാണ് പ്രകടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.