ഒരു വർഷത്തിനുള്ളിൽ മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കാൻ ഹീറോ മോട്ടോകോർപ് ഒരുങ്ങുന്നു. കമ്പനി സി.ഇ.ഒ നിരഞ്ജൻ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മാവ്റിക്ക് 440 ബൈക്കിെന്റ ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാസം 10,000 ബൈക്കുകളാണ് പുറത്തിറക്കുക.
കാലിഫോർണിയ ആസ്ഥാനമായ സീറോ മോട്ടോർസൈക്കിൾസുമായുള്ള സഹകരണത്തിലൂടെ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കുന്നതിനുള്ള സാധ്യതയും കമ്പനി പരിഗണിക്കുന്നുണ്ട്. അതേസമയം, ഇതിന് സമയമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെലവ് കൂടുതലായിരിക്കും എന്നതാണ് പ്രധാന തടസ്സം. ഭാവിയിൽ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമിക്കുന്നതിന് സഹകരണം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുന്ന വിഡ ബ്രാൻഡ് ഇപ്പോൾ 100 നഗരങ്ങളിൽ ലഭ്യമാണ്. ഒരു വർഷത്തിനകം 100 നഗരങ്ങളിൽ കൂടി സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.