ദുബൈ: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്സ് പ്രത്യേക മാർച്ച് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിച്ചു. സവിശേഷമായ ആഭരണശേഖരത്തിന് പണിക്കൂലിയിൽ ഫ്ലാറ്റ് 50 ശതമാനം ഇളവ് ഉടനടി സ്വന്തമാക്കാം.
ഇതുവരെ കേട്ടിട്ടില്ലാത്തതും ഇനി കേൾക്കാനിടയില്ലാത്തതുമായ ഈ ഓഫർ കല്യാണിന്റെ എല്ലാ ഷോറൂമുകളിലെയും സ്വർണാഭരണങ്ങൾ, അൺകട്ട്ഡയമണ്ട്സ്, പ്രഷ്യസ്സ്റ്റോൺ ആഭരണങ്ങൾ എന്നിങ്ങനെ മുഴുവൻ ആഭരണനിരകൾക്കും ബാധകമാണ്. കല്യാൺ ഷോറൂമുകളിൽ മാർച്ച് 31 വരെ ഈ ഓഫർ ലഭ്യമാണ്.
മാർച്ച് മെഗാ ബൊണാൻസ ഓഫർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. വിവാഹസീസൺ തൊട്ടടുത്തെത്തിനിൽക്കുമ്പോൾ ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് ഓരോ പർച്ചേസിനുമൊപ്പം പരമാവധി മൂല്യം ലഭ്യമാക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭരണങ്ങൾ വിവിധതരം ശുദ്ധതാ പരിശോധനകൾക്കു വിധേയമാക്കിയാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നത്. നാലുതലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കുന്നതിനാൽ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യംസ്വന്തമാക്കാം. കല്യാണിന്റെ ഏത് ഷോറൂമിൽനിന്നും ജീവിതകാലം മുഴുവൻ സൗജന്യമായി ആഭരണം മെയിൻറനൻസ് നടത്താൻ സാധിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകാനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രമെന്നും രമേഷ് കല്യാണരാമൻ അറിയിച്ചു.
ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. വികെയർ കോവിഡ്–19 മാർഗനിർദേശങ്ങൾ അനുസരിച്ച് ഉയർന്ന സുരക്ഷയും മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സേഫ്റ്റി മെഷർ ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്. കല്യാൺ ബ്രാൻഡ്, ആഭരണശേഖരങ്ങൾ, ഓഫറുകൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയുവാൻ www.kalyanjewellers.net സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.