തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ പോലെ ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി പിന്നീട് നൽകും.
രണ്ട് ഡി.എ ഗഡുക്കളിൽ കുടിശികയിൽ ആദ്യ ഗഡു 2021 ഏപ്രിൽ മാസം മുതൽ അനുവദിക്കും. രണ്ടാം ഗഡു 2021 ഒക്ടോബറിലും നൽകും. കുടിശിക പി.എഫിൽ ലയിപ്പിക്കും. മെഡിസിറ്റി, മെഡിസിപ്പ് 2021-22ൽ നടപ്പാക്കും.
ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കുമെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.