ഗ്രോസറി ഉൽപന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന്​ ഹംഗർ സ്​റ്റേഷനുമായി ലുലു ഹൈപർമാർക്കറ്റ്​ കരാർ ഒപ്പിട്ടപ്പോൾ, സൗദി ഡയറക്​ടർ ഷഹീം മുഹമ്മദും ഹംഗർ സ്​റ്റേഷൻ ക്വിക്ക് കൊമേഴ്സ് സീനിയർ ഡയറക്ടർ ഗൊഫ്റാൻ ദൈനിയും മറ്റ്​ പ്രതിനിധികളും ചടങ്ങിൽ

ലുലു ഓൺലൈൻ ഡെലിവറി​ ഇനി ‘ഹംഗർ സ്​റ്റേഷൻ’ വഴിയും

റിയാദ്: പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർ സ്​റ്റേഷൻ വഴി ഇനി മുതൽ ലുലു ഹൈപർമാർക്കറ്റി​െൻറ സൗദിയിലെ 32 ശാഖകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സൗകര്യം. ഹംഗർ സ്​റ്റേഷ​െൻറ ഹോം ഡെലിവറി മുഖേന എല്ലാ ലുലു ഗ്രോസറി ഉൽപന്നങ്ങളും നേരിട്ട് വീടുകളിൽ എത്തിക്കും. പർച്ചേസിങ്​ സൗകര്യം കൂടുതൽ സുഗമമാക്കുന്നതി​െൻറ ഭാഗമായാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്. ലുലുവിനെ പ്രതിനിധീകരിച്ച് സൗദി ഡയറക്​ടർ ഷഹീം മുഹമ്മദും ഹംഗർ സ്​റ്റേഷനെ പ്രതിനിധീകരിച്ച് ക്വിക്ക് കൊമേഴ്സ് സീനിയർ ഡയറക്ടർ ഗൊഫ്റാൻ ദൈനിയുമാണ് ഒപ്പുവെച്ചത്.

റീട്ടെയിൽ ബിസിനസ് രംഗത്തെ ലുലുവി​െൻറ യശസ്സുയർത്താനും ഇ-കൊമേഴ്സ് മേഖലയിലെ പുതിയ പ്രവണതക്കൊപ്പം ബഹുദൂരം മുന്നോട്ടു നീങ്ങാനുമുള്ള പാതയാണ് തുറന്നിടുന്നതെന്ന് ലുലു ഡയറക്​ടർ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ഹംഗർ സ്​റ്റേഷനെപ്പോലെ ഖ്യാതി നേടിയ ഫുഡ് ബ്രാൻഡി​െൻറ വിതരണ സേവനം കൂടി ലഭ്യമാകുന്നതോടെ ഓൺലൈൻ എക്സ്പ്രസ് വാട്​സ്​ ആപ്​ ഡെലിവറി സംവിധാനങ്ങളിലൂടെ രാജ്യത്തെ ലുലു ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതി​െൻറ പുതിയൊരു മേഖലയിലേക്ക് ലുലു പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    
News Summary - LuLu shopping made easier with Hungerstation deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.