ദുബൈ: ലോകത്തെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ബാങ്ക് ഓഫ് മസ്കത്ത് അവാർഡ്. ‘2022ലെ മികച്ച ജ്വല്ലറി’ വിഭാഗത്തിലാണ് അവാർഡ്. തുടർച്ചയായി ആറാം തവണയാണ് മലബാർ ഗോൾഡ് ഡയമണ്ട്സ് പുരസ്കാരം നേടുന്നത്.
ജൂൺ 20ന് കെംബിൻസ്കി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബാങ്ക് ഓഫ് മസ്കത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈഖ് വലീദ് അൽ ഹഷറിൽനിന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ ഹെഡ് കെ. നജീബ് അവാർഡ് ഏറ്റുവാങ്ങി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാഞ്ച് മാനേജർ ഉദേഷ് പി.ടി, ബാങ്ക് ഓഫ് മസ്കത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്കുമായി സഹകരിക്കുന്ന മികച്ച ബിസിനസ് സ്ഥാപനങ്ങളെ ആദരിക്കുന്നതിനും അവരുടെ വിജയം ആഘോഷിക്കുന്നതിനുമായാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. സംതൃപ്തരായ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവാർഡ് സമ്മാനിക്കുന്നതായി കെ. നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.