കൊച്ചി: കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ നെറ്റ് വർക്കായ മൈജിയുടെ ‘മൈജി ഓണം മാസ്സ് ഓണം ഓഫറി’ന് വൻ സ്വീകാര്യത. 10 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഓഫറിന്റെ ആകർഷണം. പർച്ചേസ് ചെയ്യുന്നവർക്ക് സമ്മാനങ്ങളോ ഡിസ്കൗണ്ടോ ഉറപ്പാണ്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂെട നിരവധിപേർക്ക് 100 ശതമാനം വരെ ഡിസ്കൗണ്ട് ലഭിച്ചുകഴിഞ്ഞു. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ടി.വി, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, ലാപ്ടോപ് തുടങ്ങിയ സമ്മാനങ്ങളും നൽകിവരുന്നു. എൽ.ജി, സാംസങ്, ആപ്പിൾ, എച്ച്.പി, ലെനോവോ, ലോയ്ഡ്, ഹാവെൽസ്, വേൾപൂൾ, വിവോ, ഓപ്പോ, നോക്കിയ, ഷഓമി, സോണി, ഗോദ്റേജ്, ബി.പി.എൽ, ബോസ്ക്, വിഗാർഡ്, വോൾട്ടാസ്, പ്രീതി, ഉഷ തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഓണം ഓഫറുകളും മൈജി ഓണം ഓഫറുകൾക്ക് പുറമെ ലഭിക്കും. പ്രമുഖ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഇ.എം.ഐയിൽ നടത്തുന്ന പലിശരഹിത പർച്ചേസുകൾക്ക് 3000 രൂപ വരെ ഇൻസ്റ്റന്റ് കാഷ് ഡിസ്കൗണ്ടും ഉണ്ട്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 45 ദിവസം നീളുന്നതാണ് ഓഫർ. ഐഫോൺ 13ഉം 14ഉം മോഡലുകൾക്ക് ഓൺലൈനിലേക്കാളും വിലക്കുറവാണെന്ന് മൈജി അവകാശപ്പെടുന്നു. ടി.വികൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്. ലാപ്ടോപ്പിനൊപ്പം 6499 രൂപയുടെ ആക്സസറി കിറ്റ് സമ്മാനമുണ്ട്. കേരളത്തിലുടനീളമുള്ള 100ൽ പരം ഷോറൂമുകളിലേക്ക് കമ്പനികളിൽനിന്ന് നേരിട്ട് ബൾക്ക് പർച്ചേസ് ചെയ്യുന്നതിനാൽ മറ്റാർക്കും നൽകാനാവാത്ത വിലക്കുറവാണ് മൈജി നൽകുന്നതെന്ന് സാരഥികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ 9249 001 001 നമ്പറിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.