മികച്ച സേവനങ്ങൾ കാഴ്ചവെച്ച മൈജിയുടെ സഹപ്രവർത്തകർക്ക് മൈജി സി.എം.ഡി എ.കെ. ഷാജി കാറുകൾ സമ്മാനിച്ചു. വിപിൻകുമാർ കെ- ബിസിനസ് ഹെഡ് കൺസ്യൂമർ ഫിനാൻസ് ആൻഡ് കോർപറേറ്റ് സെയിൽസ്, അബ്ദുൽ വഹാബ്- അക്സസറീസ് പർച്ചേസ് ഹെഡ്, അനീസ് എൻ.പി -ഫിനാൻസ് മാനേജർ റവന്യൂ എന്നിവർക്കാണ് കാറുകൾ സമ്മാനിച്ചത്

സഹപ്രവർത്തകർക്ക് കാർ സമ്മാനിച്ച് മൈജി ചെയർമാൻ

കോഴിക്കോട്: മികച്ച സേവനങ്ങൾ കാഴ്ചവെച്ച ജീവനക്കാർക്ക് കാർ സമ്മാനിച്ച് മൈജി സി.എം.ഡി എ.കെ ഷാജി. ബിസിനസ് ഹെഡ് കൺസ്യൂമർ ഫിനാൻസ് ആൻഡ് കോർപറേറ്റ് സെയിൽസിലെ വിപിൻകുമാർ കെ., അക്സസറീസ് പർച്ചേസ് ഹെഡ് അബ്ദുൽ വഹാബ്, ഫിനാൻസ് മാനേജർ റവന്യൂ അനീസ് എൻ.പി എന്നിവർക്കാണ് കാറുകൾ സമ്മാനിച്ചത്.

25 വർഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകന് കഴിഞ്ഞ വർഷം മെഴ്സിഡസ് ബെൻസ് കാർ സമ്മാനിച്ചിരുന്നു. അതിന് ഒരു വർഷം മുൻപ് അഞ്ച് സഹപ്രവർത്തകർക്ക് കാറുകൾ നൽകി. എല്ലാ വർഷവും സഹപ്രവർത്തകർക്ക് സൗജന്യ വിദേശയാത്ര ട്രിപ്പുകളും മൈജി നൽകിവരുന്നു.

16 വർഷം പൂർത്തിയായ വേളയിൽ മൈജിയുടെ തുടക്കം മുതലുണ്ട ായിരുന്നവർക്കെല്ലാം ഗോൾഡ് കോയിൻ നൽകിക്കൊണ്ടാണ് മൈജി ആഘോഷിച്ചത്. കോവിഡ് പ്രതിസന്ധിയിൽ സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും ഭക്ഷണക്കിറ്റും മറ്റ് സാമ്പത്തികസഹായങ്ങളും നൽകി പിന്തുണച്ചിരുന്നു.

Tags:    
News Summary - myg owner gifts car to best employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.