ന്യൂഡൽഹി: സാധാരണക്കാരെ സ്വാധീക്കുന്ന നാല് പ്രധാന മാറ്റങ്ങളാണ് ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരിക. ബാങ്ക് ഇടപാടുകൾ മുതൽ ചെക്ബുക്കുകളിലെ മാറ്റങ്ങൾ വരെ ഇതിൽ ഉൾപ്പെടും. ഒക്ടോബർ ഒന്നുമുതലുള്ള നാല് പ്രധാന മാറ്റങ്ങൾ അറിയാം.
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട മാറ്റമാണ് ഇതിൽ പ്രധാനം. 80 വയസിന് മുകളിലുള്ളവർക്ക് അവരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ഹെഡ് പോസ്റ്റ് ഓഫിസുകളിലെ ജീവൻ പ്രമാൺ സെൻററിൽ സമർപ്പിക്കാം. നവംബർ 30, 2021 വരെയാണ് പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം. അതേസമയം ഈ പെൻഷൻകാരുടെ ഐ.ഡികൾ സജീവമാണെന്ന് ഇന്ത്യൻ പോസ്റ്റൽ ഓഫിസ് വകുപ്പ് ഉറപ്പാക്കണം.
ഒക്ടോബർ ഒന്നുമുതൽ ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നിവയുടെ പഴയ ചെക്ബുക്കുകളും എം.ഐ.സി.ആർ കോഡുകളും അസാധുവാകും. അവ ഇടപാടുകൾക്കായി പരിഗണിക്കില്ല. 2020 ഏപ്രിലിൽ ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സും യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കിൽ ലയിച്ചിരുന്നു. അലഹബാദ് ബാങ്ക് 2020 ഏപ്രിലിൽ ഇന്ത്യൻ ബാങ്കിലും ലയിച്ചു. ഒക്ടോബർ ഒന്നുമുതൽ ഇവ അസാധുവാകുന്നതിനാൽ ഐ.എഫ്.എസ്.സി, എം.ഐ.സി.ആർ കോഡുകൾ ഉൾപ്പെടുന്ന ചെക്ബുക് കൈപ്പറ്റാൻ ഇന്ത്യൻ ബാങ്കും പി.എൻ.ബിയും അറിയിച്ചിരുന്നു. അടുത്തുള്ള ബ്രാഞ്ചിൽനിന്ന് അക്കൗണ്ട് ഉടമകൾക്ക് ചെക്ബുക് ലഭ്യമാകും.
3. ഓട്ടോ ഡെബിറ്റ് സംവിധാനത്തിലും മാറ്റം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ബാങ്കുകൾ ഒക്ടോബർ ഒന്നുമുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽനിന്ന് പണം ഇൗടാക്കുേമ്പാൾ അക്കൗണ്ട് ഉടമകൾ ഇതു സംബന്ധിച്ച് സ്ഥിരീകരണം നൽകണം. പുതിയ മാറ്റേത്താടെ ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ സബ്സ്ക്രിപ്ഷനുകൾക്ക് ഉപഭോക്താവിെൻറ അധിക പ്രതിമാസ ബില്ലും മറ്റും അക്കൗണ്ട് ഉടമകളുടെ സമ്മതമില്ലാതെ ഇൗടാക്കാൻ കഴിയില്ല. എസ്.എം.എസ് വഴിയോ ഇമെയിൽ വഴിയോ നോട്ടീസ് നൽകണം. നേരത്തേ ഏപ്രിൽ ഒന്നുമുതൽ പുതിയ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു റിസർവ് ബാങ്കിെൻറ നിർേദശം. പിന്നീട് സെപ്റ്റംബർ 30 വരെ നീട്ടുകയായിരുന്നു.
നിക്ഷേപ നിയമങ്ങളിൽ ഒക്ടോബർ ഒന്നുമുതൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചില മാറ്റങ്ങൾ നിലവിൽ വരും. അസറ്റ് മാനേജ് കമ്പനികളിലെ ജീവനക്കാർക്ക് അവരുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം. ഒക്ടോബർ ഒന്നുമുതൽ ജീവനക്കാരുടെ മൊത്തം ശമ്പളത്തിെൻറ 10ശതമാനം അവരുടെ മ്യൂച്വൽ ഫണ്ട് യൂനിറ്റുകളിൽ നിക്ഷേപിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.