ദോഹ: ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി ഇസ്ഗാവ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ ഫെസ്റ്റിവലിന് തുടക്കമായി. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. 700ൽ അധികം ഇന്ത്യന്‍ ഉല്പന്നങ്ങള് ലഭ്യമാക്കിക്കൊണ്ടാണ് ഫെസ്റ്റിവല്‍ ആരംഭിച്ചത്. ഇതോടൊപ്പം തന്നെ ഫെബ്രുവരി ഏഴു വരെ നീളുന്ന 10,20,30 ഓഫറിനും തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ
അൽറവാബി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ എം.പി. മുഹമ്മദ് അബ്ദുല്ല, എക്സിക്യൂട്ടിവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുല്ല, ജനറൽ മാനേജര്‍ കണ്ണു ബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി റവാബിയിൽ ഇന്ത്യൻ സ്ട്രീറ്റ് ഒരുക്കിയാണ് വൈവിധ്യമാർന്ന ഉൽപന്നങ്ങളും ഭക്ഷ്യ വിഭവങ്ങളുമായി മേള സജ്ജമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.