മുംബൈ: പുതിയ കൊറോണ വൈറസ് ഭീതിയും ലോക്ഡൗൺ ആശങ്കകളും ആഗോള ഓഹരിവിപണിയെ തളർത്തി. ഇതിെൻറ പ്രതിഫലനമെന്നോണം രാജ്യത്തെ ഓഹരി സൂചികകൾ മൂന്നു ശതമാനംകണ്ട് താഴ്ന്നു. തൊട്ടുമുമ്പുള്ള ആറു ദിവസം വിപണിയിൽ കുതിപ്പ് ദൃശ്യമായിരുന്നു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 1406 പോയൻറ് കുറഞ്ഞ് 45,553ൽ എത്തിയപ്പോൾ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 432 പോയൻറ് ഇടിഞ്ഞ് 13,328ലെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് 70 പോയൻറ് കൂടി 46,960ലാണ് ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്സ് ഓഹരി മൂന്നു ശതമാനം വിലയിടിഞ്ഞു. നെസ്ലെ, ഹിന്ദുസ്ഥാൻ യൂനി ലിവർ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.െഎ.സി.ഐ ബാങ്ക്, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ, ഒ.എൻ.ജി.സി എന്നീ ഓഹരികൾക്കാണ് വലിയ നഷ്ടമുണ്ടായത്. അതേസമയം, എൽ.ആൻഡ് ടി, റിലയൻസ്, സൺ ഫാർമ, ഇൻഫോസിസ്, എച്ച്.സി.എൽ എന്നിവ നേട്ടമുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യത്തിലും തുടക്കത്തിൽ ഇടിവുണ്ടായി. 17 പൈസ കുറഞ്ഞ് 73.73ലാണ് വിനിമയം തുടങ്ങിയതെങ്കിലും പിന്നീട് കൂടുതൽ ഇടിവുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.