ഫോർബ്സ് പട്ടികയിൽ എം.എ.യൂസഫലി അടക്കം ആറു മലയാളികൾ

ദുബൈ: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ആറ്​ മലയാളികൾ ഇടംപിടിച്ചു. ആകെ ആസ്തികളുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ്(48,000 കോടി രൂപ) കുടുംബത്തി​െൻറ മൊത്തം ആസ്തി.

വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 5 ബില്യൺ ഡോളറോടെ (37,500 കോടി രൂപ) അതി സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38 സ്ഥാനത്താണ് യൂസഫലി. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യയും (30,300 കോടി രൂപ), എസ്. ഗോപാലകൃഷ്ണൻ (30,335 കോടി രൂപ), രവി പിള്ള(18,500 കോടി രൂപ), എസ്.ഡി ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

മുകേഷ് അംബാനി(92.7 ബില്യൺ ഡോളർ), ഗൗതം അദാനി(74 ബില്യൺ ഡോളർ), ശിവ നാടാർ(31 ബില്യൺ ഡോളർ), രാധാകൃഷ്ണാ ദമാനി (29.4 ബില്യൺ ഡോളർ), സൈറസ് പൂനാവാല(19 ബില്യൺ ഡോളർ) എന്നിവരാണ് ഇന്ത്യയിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നർ.

Tags:    
News Summary - six malayalees including yusuff ali in forbes' list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.