സ്മാർട്ട് ഫോണും ലാപ്ടോപും പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കുമെന്ന് യു.എസ്;  ഇന്ത്യയുടെ മൊബൈൽ ഫോൺ കയറ്റുമതി രണ്ടുലക്ഷം കോടി രൂപ കവിഞ്ഞു

സ്മാർട്ട് ഫോണും ലാപ്ടോപും പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കുമെന്ന് യു.എസ്; ഇന്ത്യയുടെ മൊബൈൽ ഫോൺ കയറ്റുമതി രണ്ടുലക്ഷം കോടി രൂപ കവിഞ്ഞു

വാഷിങ്ടൺ: സ്മാർട്ട് ഫോൺ, ലാപ്ടോപ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കുമെന്ന് യു.എസ്. അമേരിക്കയിൽ സാധാരണ നിർമിക്കാത്ത ഇത്തരം ജനപ്രിയ ഉപകരണങ്ങളുടെ വില കുറയാൻ ഇത് സഹായകമാകും.ആപ്പിൾ, സാംസങ് തുടങ്ങിയ വൻകിട ടെക് കമ്പനികൾക്ക് തീരുമാനം ഗുണം ചെയ്യും.

സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സെമികണ്ടക്ടറുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ, ഫ്ലാറ്റ്-പാനൽ മോണിറ്ററുകൾ തുടങ്ങിയവ പകരച്ചുങ്കത്തിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചു.

രണ്ടുലക്ഷം കോടി രൂപ കവിഞ്ഞ് മൊബൈൽ ഫോൺ കയറ്റുമതി

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ കയറ്റുമതി 2024-25 സാമ്പത്തിക വർഷത്തിൽ രണ്ടുലക്ഷം കോടി രൂപ കവിഞ്ഞതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

ഐഫോൺ കയറ്റുമതി മാത്രം ഒന്നര ലക്ഷം കോടി രൂപയിലേറെ വരും. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 54 ശതമാനമാണ് വർധന.

തുടർ നടപടികൾക്കായി വിദഗ്‌ധ സമിതി റിപ്പോർട്ട് പരിഗണിക്കാവുന്നതാണെന്ന് ജില്ല കലക്ടറും ശിപാർശ ചെയ്തു. തുടർന്നാണ് സർക്കാർ അനുമതി വന്നത്.

Tags:    
News Summary - Smartphones, laptops, chips exempted from Trump's reciprocal tariffs; India's Mobile phone exports surpass Rs 2 lakh cr in FY25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.