തിരുവനന്തപുരം: ഭരണപക്ഷാനുകൂല സംോഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ആഹ്വാനം ചെയ്ത പണിമുടക്കിനെത്തുടർന്ന് കേരള ബാങ്ക് ശാഖകളുടെ പ്രവർത്തനം തടസ്സപ്പെട്ടു.
ജീവനക്കാരുടെ കുറവ് പരിഹരിക്കുക, ബാങ്കിലെ തസ്തിക നിർണയിച്ച് മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ ശമ്പള പരിഷ്ക്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ജില്ല സഹകരണ ബാങ്കുകൾ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിച്ചെങ്കിലും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനോ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ സർക്കാർ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.