ന്യൂഡൽഹി: ബിസിനസ് സ്ഥാപനങ്ങൾക്ക് 2020-21 സാമ്പത്തിക വർഷത്തെ ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31ൽ നിന്ന് 2022 ഫെബ്രുവരി 28ലേക്ക് നീട്ടി. ജി.എസ്.ടി.ആർ-9, ജി.എസ്.ടി.ആർ-9 സി ഫോം പ്രകാരമുള്ള റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതിയാണ് നീട്ടിയതെന്ന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി) അറിയിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ സമർപ്പിക്കേണ്ട വാർഷിക റിട്ടേൺ ആണ് ജി.എസ്.ടി.ആർ-9.
ഓഡിറ്റ് ചെയ്ത കണക്കും ജി.എസ്.ടി.ആർ -9ഉം താരതമ്യപ്പെടുത്തി നൽകുന്നതാണ് ജി.എസ്.ടി.ആർ-9സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.