ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനമാകുമെന്ന് ലോകബാങ്ക്

ന്യൂ​ഡ​ൽ​ഹി: ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ അ​നു​മാ​നം ഉ​യ​ർ​ത്തി ലോ​ക​ബാ​ങ്ക്. നേ​ര​ത്തെ ക​ണ​ക്കാ​ക്കി​യ 6.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏ​ഴ് ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച​യും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക ഉ​ണ​ർ​വു​മാ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ്‍വ്യ​വ​സ്ഥ​ക്ക് ഉ​ത്തേ​ജ​നം പ​ക​രു​ക. നേ​ര​ത്തെ, അ​ന്താ​രാ​ഷ്ട്ര നാ​ണ്യ​നി​ധി​യും (ഐ.​എം.​എ​ഫ്), ഏ​ഷ്യ​ൻ വി​ക​സ​ന ബാ​ങ്കും (എ.​ഡി.​ബി) ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ അ​നു​മാ​നം ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക സ​ർ​വേ​യി​ൽ രാ​ജ്യം 6.5-7 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം റി​സ​ർ​വ് ബാ​ങ്ക് 7.2 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

Tags:    
News Summary - World Bank says that India's growth will be 7 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.