വിപണി മൂല്യം 7 ലക്ഷം കോടി; വീണ്ടും ചരിത്രം കുറിച്ച്​ ടി.സി.എസ്​

മുംബൈ: 100 ബില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയായതിന്​ പിന്നാലെ വീണ്ടും ചരിത്രം കുറിച്ച്​ ടി.സി.എസ്​. വിപണി മൂല്യം 7 ലക്ഷം കോടിയായതോടെയാണ്​ ടി.സി.എസ്​ വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്​. കമ്പനിയുടെ ഒാഹരി വില 52 ആഴ്​ചക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി​യതോടെയാണ്​ ടി.സി.എസി​​െൻറ വിപണി മൂല്യം കുതിച്ചുയർന്നത്​.

രണ്ട്​ ശതമാനം ഉയർച്ചയാണ്​ ഒാഹരി വിലയിൽ രേഖപ്പെടുത്തിയത്​. 3,674 രൂപയാണ്​ ടി.സി.എസി​​െൻറ ഇന്നത്തെ ഒാഹരി വില. രൂപീകരിച്ച്​ 50ാം വർഷത്തിലാണ്​ ടി.സി.എസി​​െൻറ വിപണി മൂല്യം ഏഴ്​ ലക്ഷം കോടിയാവുന്നത്​.

കഴിഞ്ഞ ആറു മാസത്തിനിടയിൽ ടി.സി.എസി​​െൻറ ഒാഹരികൾ ഏകദേശം 35 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. ഡോളറുമായുള്ള രൂപയുടെ മ​ൂല്യത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ​െഎ.ടി ഒാഹരികൾക്ക്​ വിപണിക്ക്​ ഗുണകരമാവുകയായിരുന്നു.

Tags:    
News Summary - Another Milestone For TCS As It Celebrates 50 Years: Rs. 7 Lakh Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.