ഭക്ഷ്യമേഖല അവശ്യവസ്തുക്കളിൽപ്പെടുന്നതായതിനാൽ മറ്റു മേഖലകളോളം പ്രത്യ ക്ഷത്തിൽ പ്രതിസന്ധിയുണ്ടെന്ന് പറയാനാവില്ല. എന്നാൽ, പരോക്ഷ പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായിട്ടില്ല. ഹോട്ടലുകളിലെ ഉപഭോഗം കുറഞ്ഞുവെങ്കിലും റേഷൻ കട വഴി യും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സർക്കാർ നൽകിയ കിറ്റിൽ കിച്ചൺ ട്രഷേഴ്സ് അവി ഭാജ്യഘടകമായിരുന്നതിനാൽ, ഒാടിച്ചുപോകാനായി എന്നത് വസ്തുതയാണ്. തുടർന്നും ആവശ്യക്കാരുണ്ടാവും. എന്നാൽ, പുതിയ കാലം പ്രതിസന്ധികളുടേത് കൂടിയാണ്. ഒരിക്കലും പൂജ്യത്തിൽ എത്തില്ല എന്നുറപ്പിക്കാം. എന്നാൽ, എല്ലാം ശുഭകരമെന്ന് പറയാനുമാവില്ല.
സാമ്പത്തിക തകർച്ച എങ്ങനെ മറികടക്കാനാവും എന്നത് വലിയ ചോദ്യമാണ്. തിരിച്ചുവരവ് ഏതു രീതിയിലെന്നു പ്രവചിക്കാനാവില്ല. കേന്ദ്രത്തിൽനിന്നടക്കം സഹായം വന്നില്ലെങ്കിൽ പിടിച്ചുനിൽപ് എളുപ്പമാവില്ല. എങ്കിലും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
കുറച്ചുകാലത്തേക്കെങ്കിലും ഭക്ഷണ ശീലത്തിൽ മാറ്റം വരാം. ഉദാഹരണമായി, സസ്യേതര ഭക്ഷണ ശീലം ഒെട്ടാന്ന് മാറ്റിെവച്ചാൽത്തന്നെ സ്പൈസസ് വിൽപന കുറയാം. അന്തർ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് മറ്റൊരു പ്രശ്നമാണ്. അതിനെക്കാളേറെയാണ് ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധി. വലിയൊരളവിൽ മലയാളികളുടെ തിരിച്ചുവരവുണ്ടായാൽ പ്രതിഫലനം എല്ലാ രംഗത്തും ഉണ്ടാവും.
എല്ലാവരുടെയും വലിയൊരു കേമ്പാളമാണ് ഗൾഫ്. കറിപ്പൊടികളുടെ അസംസ്കൃത വസ്തുക്കൾ ഏറെയും രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന എന്നിവടങ്ങളിലെ കോവിഡ് ഹോട്ട് സ്പോട്ടുകളിൽനിന്ന് വരുന്നതാണ്. അവിടം സജീവമാകും വരെ സാധനവരവ് കുറയും.
പുതിയ പല ശീലങ്ങളും നടപ്പിൽ വരുമെന്നാണ് ലോക്ഡൗൺ കാലത്തെ സ്വന്തം അനുഭവം. ബിസിനസ് തുടങ്ങി പത്തു വർഷത്തിനിടയിൽ ഇങ്ങനെ വീട്ടിൽ ഇരിക്കുന്നത് ആദ്യം. വീട്ടിൽ ഇരുന്നാലും കാര്യങ്ങൾ നടക്കുമെന്ന് ഇൗ ദിവസങ്ങൾ തെളിയിച്ചു. എല്ലാത്തിനും യാത്ര, മീറ്റിങ്ങുകൾ എന്നതായിരുന്നു ഇതുവരെ. മാസത്തിൽ പകുതിയിലേറെയും യാത്രയായിരുന്നു. ഇനി അതു മാറും. വേണ്ടാത്ത ചെലവുകൾ ചുരുക്കാനുള്ള പ്രവണത ഇനി എല്ലാവർക്കും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.